ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അമര്‍ഷം പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. രണ്ട് തവണ ചര്‍ച്ച നടത്തിയെന്ന കെ സുധാകന്റെ വാദമാണ് ഉമ്മന്‍ ചാണ്ടിയെ കടുത്ത നിലപാടിലേക്ക് എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രണ്ട് തവണ ചര്‍ച്ച നടത്തിയെന്ന കെപിസിസി അധ്യക്ഷന്റെ പ്രസ്താവന തെറ്റാണ് എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.
ഒരു തവണ മാത്രമാണ് ഡിസിസി വിഷയത്തില്‍ കെ സുധാകരനെ കണ്ടത്. രണ്ട് തവണ കൂടിക്കാഴ്ച നടന്നിരുന്നു എങ്കില്‍ തര്‍ക്കം ഉണ്ടാവില്ലായിരുന്നു. വിഡി സതീശന് ഒപ്പമായിരുന്നു കൂടിക്കാഴ്ച എന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുന്നു. താന്‍ പറഞ്ഞ പേരുകള്‍ എന്ന് വ്യക്തമാക്കി ഡയറി ഉയര്‍ത്തിക്കാട്ടിയ കെ സുധാകന്റെ നീക്കത്തിലും ഉമ്മന്‍ ചാണ്ടിക്ക് അമര്‍ഷം ഉണ്ട്. ആദ്യം ചര്‍ച്ച ചെയ്തപ്പോള്‍ നല്‍കിയ ലിസ്റ്റാണ് അത് എന്നും പേരുകളില്‍ വിശദ ചര്‍ച്ച നടന്നിട്ടില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. എന്നാല്‍, ഇപ്പോള്‍ പരസ്യ പ്രതികരണത്തില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം വിഷയം കെ സുധാകരനുമായ സംസാരിച്ച ശേഷം പ്രതികരിക്കും.ഞങ്ങളുടെ കാലത്ത് തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ അത് എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന തരത്തിലായിരുന്നു എന്ന് മാത്രമാണ് ഇന്ന് ഉമ്മന്‍ ചാണ്ടി പരസ്യമായി പ്രതികരിച്ചത്.
അതിനിടെ, നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വലിയ നടപടി ഉണ്ടായേക്കുമെന്ന് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്ന് കെപിസിസിക്കും കേളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത കെപി അനില്‍ കുമാറിന്റേയും ശിവദാസന്‍ നായരുടേയും പ്രസ്താവനകളുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.