മട്ടന്നൂരിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നാലുപേർക്ക് പരുക്ക്

August 30, 2021
207
Views

കണ്ണൂർ മട്ടന്നൂരിൽ കാറും ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കാർ യാത്രികന്നായ കോട്ടയം കാഞ്ഞിരപ്പള്ളി കോരുത്തോട് സ്വദേശിയും വൈദിക വിദ്യാർത്ഥിയുമായ ബ്രദർ തോമസ്‌കുട്ടി(28) ആണ് മരണപ്പെട്ടത്.

കാഞ്ഞിരപ്പള്ളി നല്ലസമരായൻ ആശ്രമം ഡയറക്ടർ ഫാദർ റോയി മാത്യു വടക്കേൽ(53), ഷാജി(40) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവർ അജി(45), സിസ്റ്റർ ട്രീസ(56) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫാദർ റോയി മാത്യു വടക്കേലിൻ്റെയും ഡ്രൈവർമാരുടെയും പരുക്ക് ഗുരുതരമല്ല.

രാവിലെ 9.30 ഓടെ കളറോഡ്- പത്തൊമ്പതാംമൈൽ മലബാർ സ്‌കൂളിനു സമീപമായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഇരിട്ടിയിലേക്ക് വിവാഹചടങ്ങിൽ പങ്കെടുക്കുവാൻ പോകുന്ന സംഘം സഞ്ചരിച്ച കാർ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സാമൂഹ്യ നീതിവകുപ്പിന്റെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ അല്‍പ നേരം ഗതാഗതം മുടങ്ങി. മട്ടന്നൂര്‍ പൊലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *