ന്യൂഡല്‍ഹി: ആശയക്കുഴപ്പത്തെ തുടര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനുള്‍പ്പെടെ അഞ്ചുമലയാളികളെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താക്കളാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയുള്‍പ്പെടെ 72 പേരെയാണ് ദേശീയ വക്താക്കളായി ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് ബുധനാഴ്ച നിയമിച്ചത്. എന്നാല്‍, ചില പേരുകളില്‍ ആശയക്കുഴപ്പം വന്നതിനാല്‍ തത്‌കാലം ഇത് മരവിപ്പിക്കുകയായിരുന്നു.
എന്നാല്‍ കേരളവുമായി ബന്ധപ്പെട്ടുള്ള പേരുകളിലല്ല പ്രശ്നമെന്നും ശ്രീനിവാസ് പ്രതികരിച്ചിട്ടുണ്ട്. കേന്ദ്രതലത്തിലൂടെ വന്ന് രാഷ്ട്രീയഭാവി തേടുന്ന നേതാക്കളുടെ മക്കളില്‍ മൂന്നാമനാണ് അര്‍ജുന്‍. എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും ഡല്‍ഹി വഴിയാണ് രാഷ്ട്രീയത്തിലേക്കെത്തിയത്.
Article Categories:
Latest News