മൊബൈൽ ഫോണിൻ്റെ അമിത സ്വാധീനം മൂലമുള്ള മാനസിക പിരിമുറുക്കം പ്രാധാന്യമുള്ളതാണ്: ഡോക്ടർ ഷർമ്മദ് ഖാൻ

September 8, 2021
227
Views

തിരുവനന്തപുരം: ഇന്നത്തെ ആധുനിക കാലത്ത് ഒരു മൊബൈൽ ഫോൺ ഇല്ലാത്തവരായി ആരും തന്നെ കാണില്ല. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവരുടെ കയ്യിൽ വരെ ഉണ്ട് സ്മാർട് ഫോണുകൾ. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം തന്നെ കയ്യിൽ ഈ ഫോണുകൾ കാണും.

ബന്ധങ്ങളെ നിലനിർത്തുന്നത് ഇപ്പൊൾ ഇത്തരം ഫോണുകൾ ആണല്ലോ? രാവിലെ ഉണരുമ്പോൾ മുത്ത് ഉറങ്ങുന്നത് വരെ ഓൺലൈൻ സുഹൃത്തുക്കളോട് സംസാരിക്കും. ഗെയിം കളിക്കും. എന്നൽ സ്വന്തം വീടിലുള്ളവരോട് ഒരു അരമണിക്കൂർ സംസാരിക്കാൻ സമയം കാണില്ല.

ഇങ്ങനെ ഫോണിന് അടിമകളാണ് ഇന്നത്തെ തലമുറകൾ. ഇത്തരത്തിൽ അടിമകളായി മാറുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഡോക്ടർ ഷർമ്മദ് ഖാൻ. തുടക്കത്തിലെ തന്നെ അത്തരം പ്രശ്നങ്ങളെ ശരിയായി ചികിത്സിക്കാൻ പ്രത്യേക ശ്രദ്ധ നൽകേണ്ടതാനെന്ന അദ്ദേഹം പറഞ്ഞു. തൻ്റെ ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം കുറിച്ചത്.

അദ്ദേഹത്തിൻ്റെ കുറിപ്പിലേയ്ക്ക്

മൊബൈൽ ഫോണിലെ ഇമേജുകളോടുള്ള താൽപര്യമൊന്നും യഥാർത്ഥ ജീവിതത്തിൽ ഇത്തരക്കാർ കാണിക്കണമെന്നില്ല. കുറച്ചുസമയത്തേക്ക് ഫോൺ ഉപയോഗിക്കാൻ സാധിക്കാതെ വരികയോ റേഞ്ച് കിട്ടാതെ വരികയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം പ്രാധാന്യമുള്ളതായി വേണം കാണാൻ.

സോഷ്യൽ മീഡിയയിൽ നിരവധി ആവശ്യമുള്ള കാര്യങ്ങളും അതുപോലെതന്നെ ആവശ്യമില്ലാത്തവയും ഒരേ പ്രാധാന്യത്തോടെ കാണുകയും കേൾക്കുകയും ചെയ്യേണ്ടി വരുന്നവർ പ്രായഭേദമന്യേ ആശയക്കുഴപ്പത്തിലാകുകയും മൊബൈൽ ഫോണിന്റെ ദുരുപയോഗം വർദ്ധിക്കുകയും ചെയ്യുകയാണ് പതിവ്. അതുകാരണമുണ്ടാകാവുന്ന മറ്റ് പ്രശ്നങ്ങൾ പോലെ ഗുരുതരമാണ് ആരോഗ്യപ്രശ്നങ്ങളും. അതിനാൽ അത്തരം പ്രശ്നങ്ങളും ശരിയായി ചികിത്സിക്കാൻ പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്.

വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ണിന് അമിത ബുദ്ധിമുട്ടുണ്ടാക്കും.
പ്രത്യേകിച്ചും കാഴ്ച സംബന്ധമായ പ്രശ്നങ്ങളുള്ളവരിൽ. ഇത്കാരണം
തോളിനും കഴുത്തിനും വേദനയും അത് വർദ്ധിച്ച് തലവേദന, തലകറക്കം എന്നിവയ്ക്കും കാരണമാകാം. ഇത് വീണ്ടും വർദ്ധിച്ച് ഓക്കാനവുമുണ്ടാകാനും സാദ്ധ്യതയുണ്ട്. യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോൺ കാണുന്നത് ഒഴിവാക്കി കേൾക്കുകമാത്രം ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാം.

തീരെ ചെറിയ കുട്ടികൾപോലും മൊബൈൽ ഫോൺ ഉപയോഗത്തിൽ പിന്നോട്ടല്ലെന്ന് അറിയാമല്ലോ? കുട്ടികളുടെ പിണക്കങ്ങൾ ഒരു മൊബൈൽ ഫോൺ കയ്യിൽ നൽകി എളുപ്പത്തിൽ പരിഹരിക്കുന്നത് സൗകര്യമാണെന്ന് രക്ഷകർത്താക്കളും കരുതുന്നു.എന്നാൽ തീരെ ശൈശവദശയിലുള്ള കണ്ണുകളും തലച്ചോറുമുള്ള കുട്ടികളിൽ മുതിർന്നവരേക്കാൾ ആ ശീലം ദോഷമുണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ.
പെട്ടെന്ന് മിന്നിമറയുന്ന ഇമേജുകളോടാണ് കുട്ടികൾക്ക് ഏറെ ഇഷ്ടം.അതുകൊണ്ടാണ് അവർക്ക് ഒരു ഇന്റർവ്യൂ കാണുന്നത് ഇഷ്ടമല്ലാത്തതും അതുപോലെ വളരെ ഇഷ്ടത്തോടെ ഗെയിമുകൾ കാണുന്നതും.
മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കണ്ണിനും കാതിനും മാത്രമല്ല കുഴപ്പങ്ങളുണ്ടാക്കുന്നത്.കഴുത്തിനും നട്ടെല്ലിനും മസ്തിഷ്ക്കത്തിനും മനസ്സിനും വരെ ആരോഗ്യപരമായ നിരവധി പ്രശ്നങ്ങളുണ്ടാക്കിയേക്കും.അത്തരമാൾക്കാരിൽ നിർബന്ധബുദ്ധിയും വാശിയും ദേഷ്യവും വർദ്ധിക്കുമെന്നല്ലാതെ കുറയുമെന്ന് കരുതരുത്.

മൊബൈൽ ഫോണിന്റെ ഉപയോഗത്തിന് അടിമപ്പെട്ടവർ മായാലോകത്ത് ജീവിക്കുന്നവരാണ്.ഒരു കാര്യം ശരിയായി ചിന്തിക്കുവാനോ മനസ്സിലാക്കുവാനോ അതിനനുസരിച്ച് പ്രവർത്തിക്കുവാനോ അവർക്ക് സാധിക്കണമെന്നില്ല.

മുറിയിൽ അടച്ചിരുന്നും വെളിച്ചമില്ലാത്തിടത്തും പുതപ്പിനുള്ളിലും ഭക്ഷണം കഴിക്കുമ്പോൾപോലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ തുടക്കത്തിൽ തന്നെ പരിഹാരം കാണുവാൻ സാധിച്ചാൽ അത്രയും നല്ലത്.

വളരെ വിവേകത്തോടെ ഉപയോഗിച്ചാൽ മനുഷ്യന് വളരെ പ്രയോജനം ലഭിക്കുന്നതാണ് മൊബൈൽ ഫോൺ.നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും മിതമായി ഉപയോഗിക്കുവാൻ പ്രത്യേകശ്രദ്ധ വേണമെന്നും ഒരിക്കലും അവ ആവശ്യത്തിനേക്കാൾ കുറവോ കൂടുതലോ ആകാത്തവിധം മധ്യമമായിരിക്കണമെന്നും ആയുർവേദം അനുശാസിക്കുന്നു.
എന്നാൽ മൊബൈൽ ഫോണിന്റെ ഉപയോഗം കാരണം കണ്ണും കാതും കഴുത്തും ബുദ്ധിയും മനസ്സുമെല്ലാം അമിതമായ ഉപയോഗത്തിലാണ്.
ശരീരത്തിന് ലഭിക്കുന്ന വിശ്രമവും അത് കാരണമുള്ള അമിതാലസ്യവും രോഗസാദ്ധ്യതയെ വർദ്ധിപ്പിക്കുകതന്നെ ചെയ്യും.
അമിതമായി മൊബൈൽഫോൺ ഉപയോഗിക്കുന്നവർ മൊബൈൽഫോൺ വഴി പ്രചരിക്കുന്ന എന്തിനും വലിയ പ്രാധാന്യം നൽകുന്നതായി കാണാം.നേരിട്ട് ബോദ്ധ്യമുള്ള കാര്യങ്ങൾപോലും തന്റേതായ യുക്തി അനുസരിച്ച് വിലയിരുത്തുവാൻ അത്തരമാൾക്കാർ തയ്യാറാകാറില്ല.നമ്മളിൽ വലിയ വിധേയത്വമുണ്ടാക്കുന്ന ഒന്നായി മൊബൈൽ ഫോൺ മാറിയിട്ടുണ്ട് എന്ന് സാരം.

dr. sharmad khan

https://m.facebook.com/story.php?story_fbid=4304800422961121&id=100002936167527

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *