പാലാ കോളേജ് കൊലപാതകം: പ്രതി അഭിഷേക് പേപ്പര്‍കട്ടറില്‍ പുതിയ ബ്ലേഡിട്ടു, ഇന്ന് കേളേജില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും

October 2, 2021
116
Views

പാലാ: വിദ്യാര്‍ഥിനിയെ യുവാവ് കോളേജ് കാമ്ബസിനുള്ളില്‍ കഴുത്തുമുറിച്ചു കൊന്നത് മുന്‍കൂട്ടി നടത്തിയ പദ്ധതി പ്രകാരമെന്ന നിഗമനത്തില്‍ പോലീസ്. പെണ്‍കുട്ടിയെ കൊലപ്പെടുത്തണം എന്ന് ഉദ്യേശിച്ചിരുന്നില്ല എന്നാണ് പ്രതിയായ അഭിഷേക് ബൈജു മൊഴി നല്‍കുന്നത്.

നിഥിന മോളെ കൊലപ്പെടുത്താനായി ഉപയോഗിച്ച പേപ്പര്‍ കട്ടറില്‍ ഇടുന്നതിനായി അഭിഷേക് ഒരാഴ്ച മുമ്ബ് പുതിയ ബ്ലേഡ് വാങ്ങിയിരുന്നു. പഴയ ബ്ലേഡിന് മൂര്‍ച്ഛ പോരെന്ന് തോന്നിയതിനാലാണ് പുതിയ ബ്ലേഡ് വാങ്ങിയതെന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

നിഥിനയുമായി അകന്ന സമയം അഭിഷേക് നിഥിനയുടേയും അമ്മയുടേയും ഫോണിലേക്ക് അസഭ്യ മെസേജുകളും ഭീഷണി സന്ദേശവും അയച്ചിരുന്നു. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്. മൂന്ന് മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തും.

പ്രതി അഭിഷേക് ബൈജുവിനെ ശനിയാഴ്ച പാലാ സെന്റ് തോമസ് കേളേജില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. അടുത്ത ദിവസങ്ങളില്‍ കൂത്താട്ടുകുളത്ത കടയിലത്തിച്ചും തെളിവെടുപ്പ് നടത്തിയേക്കും. അഭിഷേകിന്റെ വീട്ടില്‍ ഉള്‍പ്പെടെ പോലീസ് പരിശോധന നടത്തിയേക്കും.

നിഥിന മോളുടെ പോസ്റ്റുമാര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും. മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പോസ്റ്റുമാര്‍ട്ടം നടത്തുക. പോസ്റ്റുമാര്‍ട്ടം നടപടികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കും. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം തലയോലപ്പറമ്ബിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. അവിടെ കൂടുതല്‍ സൗകര്യം ഇല്ലാത്തതിനാല്‍ തുറവേലിക്കുന്നിലെ ബന്ധുവീട്ടിലായിരിക്കും സംസ്‌ക്കാരം നടക്കുക.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *