ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലിസ് ജലപീരങ്കി

October 5, 2021
155
Views

കണ്ണൂര്‍: ഉത്തര്‍പ്രദേശില്‍ നാലു കര്‍ഷകരെ കേന്ദ്ര മന്ത്രിയുടെ മകന്‍ സഞ്ചരിച്ച കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചും സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റു ചെയ്തതിനെതിരെയും കണ്ണുരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെതിരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.

രാവിലെ പതിനൊന്നരയോടെ ഡി.സി.സി ഓഫിസ് പരിസരത്തു നിന്നുമാരംഭിച്ച മാര്‍ച്ച്‌ കണ്ണുര്‍ ഹെഡ് പോസ്റ്റ് ഓഫിസ് ഗേറ്റിനു സമീപം പൊലിസ് ബാരിക്കേഡ് വെച്ചു തടയുകയായിരുന്നു. ഇതിനു ശേഷം യുത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്കു നേരെ രാജ്യം ഇതുവരെ കാണാത്ത അക്രമമാണ് നടക്കുന്നതെന്ന് റിജില്‍ പറഞ്ഞു. പ്രതിഷേധിക്കുന്ന കര്‍ഷകരെ കൊല്ലുന്ന ബിജെപി നേതാക്കളുടെ തറവാട് സ്വത്തല്ല ഈ രാജ്യമെന്ന് ഓര്‍ക്കണമെന്നും റിജില്‍ പറഞ്ഞു.

കര്‍ഷകരുടെ ശവമഞ്ചത്തില്‍ നിന്നും വെന്തു വെണ്ണീറാകും യു.പിയിലെ യോഗി സര്‍ക്കാരെന്നും റിജില്‍ പറഞ്ഞു യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സുധീപ് ജയിംസ് അധ്യക്ഷനായി തുടര്‍ന്ന് ഹെഡ് പോസ്റ്റ് ഓഫിസിനു മുന്‍പിലെ ഗേറ്റില്‍ പൊലിസ് ബാരിക്കേഡ് തള്ളി മറകടക്കാന്‍ ശ്രമിച്ച യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് പിരിച്ചുവിടുന്നതിനായി മുന്നു തവണ ജലപീരങ്കി പ്രയോഗിച്ചു.

ഇതിനു ശേഷം നഗരത്തില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ മൃഗസംരക്ഷണ വകുപ്പ് ഓഫിസിനു മുന്‍പിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.നേതാക്കളായ പ്രനില്‍ മതുക്കോത്ത്, സന്ദീപ് പാണപ്പുഴ, റോബര്‍ട്ട് വെള്ളര്‍ വള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *