ഒരു തീപ്പെട്ടിയില്‍ ഒതുക്കാന്‍ പറ്റുന്ന സാരി…കേള്‍ക്കുമ്പോള്‍ അതിശയം തോന്നിയോ? എന്നാല്‍ അത്തരത്തിലൊരു സാരി സാരി നെയ്തിരിക്കുകയാണ് തെലങ്കാനയില ഒരു യുവ കൈത്തറി നെയ്ത്തുകാരന്‍.രാജണ്ണ സിർസില്ല ജില്ലക്കാരനായ നല്ല വിജയ് ആണ് ഈ പട്ടുസാരി നെയ്തത്. കൈകൊണ്ട് നെയ്തെടുത്ത ഈ സാരി പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച സമയമാണ് വേണ്ടിവന്നത്. സാരിയ്ക്ക് 12,000 രൂപയാണ് വില.
നെയ്ത്തുകരനായ തന്‍റെ പിതാവിന്‍റെ പാതയില്‍ കുടുംബ പാരമ്പര്യം പുന്തുടരുകയാണ് നല്ല വിജയ്. ‘ഇതാദ്യമല്ല നല്ല വിജയ് കൈത്തറിയിൽ വ്യത്യസ്തങ്ങളായ സാരികൾ നെയ്യുന്നത്. മുന്‍പ് ഇത്തരത്തില്‍ നെയ്തെടുത്ത സാരി വിജയ് 2017 ലെ ലോക തെലുങ്ക് സമ്മേളനത്തിൽ പ്രദർശിപ്പിച്ചിരുന്നു. 2015 ൽ ഒബാമ ദമ്പതികൾ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രഥമവനിത മിഷേൽ ഒബാമയ്ക്ക് അദ്ദേഹം സൂപ്പർ ഫൈൻ സിൽക്ക് കൊണ്ട് നിർമ്മിച്ച സാരി സമ്മാനിച്ചിരുന്നു.