ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടി

January 1, 2024
36
Views

പുതുവര്‍ഷത്തില്‍ തന്നെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടവര്‍ ചെയ്യണം.


പുതുവര്‍ഷത്തില്‍ തന്നെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടവര്‍ ചെയ്യണം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശമനുസരിച്ച്‌ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം.

മൈ ആധാര്‍ പോര്‍ട്ടലിലൂടെ മാര്‍ച്ച്‌ 14 വരെ സൗജന്യമായി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെ

ആധാര്‍ സെന്ററില്‍ പോയാണ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതെങ്കില്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. മാര്‍ച്ച്‌ 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാൻ അധിക ഫീസ് നല്‍കേണ്ടി വരും. ഡിസംബര്‍ 15 നു അവസാനിക്കേണ്ട സൗജന്യ സമയപരിധിയാണ് 2024 മാര്‍ച്ച്‌ 14 വരെ നീട്ടിയത്.

https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.MyAadhaar’ മെനുവില്‍ നിന്ന് ‘അപ്ഡേറ്റ് യുവര്‍ ആധാര്‍’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.തുടര്‍ന്ന് ‘അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓണ്‍ലൈൻ’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.ആധാര്‍ കാര്‍ഡ് സെല്‍ഫ് സര്‍വീസ് പോര്‍ട്ടലിനായുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റര്‍ഫേസ് നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും.’പ്രൊസീഡ് ടു അപ്ഡേറ്റ് ആധാര്‍’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്ബര്‍ നല്‍കി ക്യാപ്‌ച നല്‍കുക
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് ലഭിക്കുന്ന ഒടിപി നല്‍കുക.ഒടിപി നല്‍കിയ ശേഷം വീണ്ടും ‘അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ‘ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. വിലാസം മാറ്റുന്നതിന് ‘അഡ്രസ്സ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. പുതിയ വിലാസ വിവരങ്ങള്‍ നല്‍കുക. കൂടെ പുതിയ വിലാസം സാധൂകരിക്കുന്ന പ്രൂഫുകള്‍ അപ്‌ലോഡ് ചെയ്യുക.നിങ്ങളുടെ പുതിയ വിലാസത്തിനായുള്ള വിവരങ്ങള്‍ നല്‍കുക, ആവശ്യമുള്ള ഡോക്യുമെന്റ് പ്രൂഫ് സ്കാൻ ചെയ്ത പകര്‍പ്പായി അപ്‌ലോഡ് ചെയ്യണം.നല്‍കിയ വിവരങ്ങള്‍ കൃത്യമാണെന്ന് ഒന്നുകൂടി ഉറപ്പിക്കുക.സേവനവുമായി ബന്ധപ്പെട്ട് എതെങ്കിലും ചാര്‍ജ്ജുകള്‍ കാണിക്കുന്നുണ്ടെങ്കില്‍ നല്‍കുക.തുടര്‍ന്ന് ലഭിക്കുന്ന യുആര്‍ എൻ ഉപയോഗിച്ച്‌ സ്റ്റാറ്റസ് പരിശോധിക്കാം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *