കാണ്‍പൂര്‍: നിര്‍ബ്ബന്ധിതമായി മതംമാറ്റം നടത്താന്‍ പത്താംക്ലാസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് അദ്ധ്യാപിക ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ കേസെടുത്തു.
യുപിയിലെ കാണ്‍പൂരില്‍ നടന്ന സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
വിവരം ഹെഡ്മിസ്ട്രസിനോട് പറഞ്ഞപ്പോള്‍ സംഭവം പുറത്തുപറയരുതെന്ന് അവര്‍ നിര്‍ദേശം നല്‍കിയതായും മാതാപിതാക്കളുടെ പരാതിയിലുണ്ട്. ഇതോടെ കാണ്‍പൂര്‍ കന്റോണ്‍മെന്റ് ഏരിയയിലെ പോലീസിനോട് പരാതിപ്പെട്ടെങ്കിലും അവര്‍ നടപടിയെടുക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെയാണ് അവര്‍ കോടതിയില്‍ പോയത്. കേസില്‍ ടീച്ചറിനൊപ്പം അവരുടെ ഭര്‍ത്താവ് സഹോദരന്‍ ഹെഡ്മിസ്ട്രസ് എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോക്‌സോ, മതപരിവര്‍ത്തന നിരോധന നിയമം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സ്‌കൂള്‍ടീച്ചര്‍ മകനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ഇതിനൊപ്പം സ്‌കൂള്‍ടീച്ചര്‍ മകനെ നിര്‍ബ്ബന്ധിച്ച് മതം മാറ്റാന്‍ ശ്രമം നടത്തിയെന്നും ആരോപിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണം നടത്തി തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടപടിയെടുക്കൂ എന്ന നിലപാടിലാണ് പോലീസ്. എസിപി വ്രിജ് നാരായണനും കേസെടുത്ത കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.