തിരുവനന്തപുരത്ത് കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; മൂന്നുപേര്‍ക്ക് ഗുതരപരിക്ക്

February 17, 2024
0
Views

കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞ് മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

തിരുവനന്തപുരം: കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞ് മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വെള്ളാറില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

കെ.എസ് റോഡ് സ്വദേശികളായ രാഹുല്‍ (29), അനില്‍ (28), റീന (24) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

കോവളം ഭാഗത്തുനിന്നും എത്തിയ കാർ വെള്ളാർ ജംഗ്ഷൻ എത്തുന്നതിന് മുമ്ബ് നിയന്ത്രണം വിട്ട് ഇടിച്ച്‌ കയറി. തുടർന്ന് എതിർവശത്തെ വണ്‍വേ റോഡിലെ ഡിവൈഡറും തകർത്ത് തലകീഴായി മറിയുകയായിരുന്നു. ഈ സമയം മറുവശത്തെ റോഡില്‍ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വൻ അപകടം ഒഴിവായി.

തുടർന്ന് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ ആംബുലൻസില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *