താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാൻ മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

April 5, 2024
0
Views

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കർണാടകയില്‍ നിന്ന് വാഴക്കുലയുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

കർണാടക സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.

താമരശ്ശേരി ചുരം നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് ഇരുപത് അടി താഴ്ചയിലേക്കാണ് പിക്കപ്പ് വാൻ മറിഞ്ഞത്. ഡ്രൈവർക്കും സഹായിക്കുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകള്‍.

താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഇതുവഴി കടന്നുവന്ന വാഹനങ്ങളിലെ യാത്രക്കാരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്. പിക്കപ്പ് വാൻ ചുരത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഗതാഗതം പുന:സ്ഥാപിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *