നാല് പതിറ്റാണ്ടിലേറെയായി തന്റെ അഭിനയത്തിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടി സീനത്ത് അമൻ ശസ്ത്രക്രിയക്ക് വിധേയയായി.
നാല് പതിറ്റാണ്ടിലേറെയായി തന്റെ അഭിനയത്തിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടി സീനത്ത് അമൻ ശസ്ത്രക്രിയക്ക് വിധേയയായി.
ഗുരുതരമായ നേത്രരോഗം ബാധിച്ചതോടെയാണ് നടിക്ക് ശസ്ത്രക്രിയ വേണ്ടിവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സീനത്ത് അമൻ തന്റെ വിവിധ പോസ്റ്റുകള്‍ കൊണ്ട് എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കാറുള്ള താരം കൂടിയാണ്. സീനത്ത് അമൻ ആശുപത്രിയില്‍ നിന്നുള്ള തന്റെ ഏതാനും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി നേത്ര സംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ താനതത്ര കാര്യമാക്കിയിരുന്നില്ലെന്നുമാണ് നടി പറഞ്ഞത്.
എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി എന്റെ വലത് കണ്ണിനെ ഈ രോഗം വളരെ ബാധിച്ചിരുന്നു. അതെല്ലാം എന്റെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിച്ചു, ഇനിയും ഇത്തരത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമായതോടെയാണ് സര്‍ജറി ചെയ്യാൻ തീരുമാനിച്ചതെന്നും സര്‍ജറി കഴിഞ്ഞ് താൻ സുഖമായിരിക്കുന്നുവെന്നും നടി വ്യക്തമാക്കി. കണ്ണിനോ മറ്റോ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അതിന്റെ അനന്തരഫലങ്ങള്‍ ഭയാനകമാണെന്നും ചികിത്സ തക്ക സമയത്ത് നടത്തണമെന്നും നടി വ്യക്തമാക്കി.