തേജ് ചുഴലിക്കാറ്റ്; യമന് കൈത്താങ്ങുമായി ഒമാൻ

November 8, 2023
39
Views

തേജ് ചുഴലിക്കാറ്റ് നാശംവിതച്ച യമന് കൈത്താങ്ങുമായി ഒമാൻ.

മസ്കത്ത്: തേജ് ചുഴലിക്കാറ്റ് നാശംവിതച്ച യമന് കൈത്താങ്ങുമായി ഒമാൻ. അവശ്യവസ്തുക്കളും ഭക്ഷണങ്ങളുമടങ്ങിയ 20ഓളം ട്രക്കുകള്‍ യമനിലെ അല്‍ മഹ്‌റ ഗവര്‍ണറേറ്റിലെ പ്രാദേശിക അധികാരികള്‍ക്ക് കൈമാറിയതായി ഒമാൻ ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷൻ (ഒ.സി.ഒ) പ്രസ്താവനയില്‍ പറഞ്ഞു.

അല്‍മഹ്റ ഗവര്‍ണറേറ്റിലെ ഹുസ്വൈൻ, അല്‍ ഗയ്ദ ഡിസ്ട്രിക്ടുകളിലാണ് തേജ് കനത്ത നാശം വിതച്ചത്.

ദുരിതാശ്വാസ പരിപാടിയുടെ ചട്ടക്കൂടിനുള്ളില്‍ അവശ്യസാധനങ്ങള്‍ യമനിലേക്ക് കൊണ്ടുപോകുന്നത് തുടരുകയാണെന്ന് ഒ.സി.ഒ അറിയിച്ചു. സഹായം നല്‍കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക് മസ്‌കത്ത് അക്കൗണ്ട് നമ്ബര്‍ 0423010700010017, ബാങ്ക് ദോഫാര്‍ 01040609090001, ബാങ്ക് നിസ്വ 00122200222001 അല്ലെങ്കില്‍ www.donate.om വഴി അയക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *