മോദി നാളെ ജമ്മുവില്‍; കനത്ത സുരക്ഷ

February 19, 2024
26
Views

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ജമ്മു-കശ്മീരില്‍ സുരക്ഷ ശക്തിപ്പെടുത്തി.

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ജമ്മു-കശ്മീരില്‍ സുരക്ഷ ശക്തിപ്പെടുത്തി.

വിവിധ സ്ഥലങ്ങളില്‍ പൊലീസും അർധ സൈനിക വിഭാഗവും വാഹന പരിശോധന നടത്തി. മുൻകരുതലെന്ന നിലയില്‍ പ്രത്യേക ചെക് പോയന്റുകളും സ്ഥാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ജമ്മുവിലെത്തുന്ന മോദി വിവിധ വികസനപ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്യും. ജമ്മുവിലെ എയിംസ് ആശുപത്രി, ചെനാബ് നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സംഗല്‍ദാൻ-ബാരാമുള്ള പാതയിലെ ആദ്യ ട്രെയിൻ മോദി ഫ്ലാഗ് ഓഫ് ചെയ്യും. വൈകീട്ട് ജമ്മുവില്‍ നടക്കുന്ന റാലിയെ അദ്ദേഹം അഭിസംേബാധന ചെയ്യും. പ്രധാനമന്ത്രിപദത്തിലെ രണ്ടാമൂഴത്തില്‍ ജമ്മു-കശ്മീരിലേക്ക് മോദി നടത്തുന്ന രണ്ടാം സന്ദർശനമാണ് ഇത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *