വിമാനത്താവളങ്ങളിലെ ലോഞ്ചുകളില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തല്‍കുന്ന സേവനങ്ങളില്‍ ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് കമ്ബനികളും കുറവ് വരുത്തുന്നു.
കൊച്ചി: വിമാനത്താവളങ്ങളിലെ ലോഞ്ചുകളില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തല്‍കുന്ന സേവനങ്ങളില്‍ ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് കമ്ബനികളും കുറവ് വരുത്തുന്നു.
വിപുലമായ വിമാന യാത്രകള്‍ നടത്തുന്ന ഹൈ ക്ളാസ്, കോര്‍പ്പറേറ്റ് യാത്രികരെ ആകര്‍ഷിക്കാൻ ബാങ്കുകളും വിമാനത്താവളങ്ങളില്‍ സൗജന്യ ഭക്ഷണവും ബിവറേജും ലഭ്യമാക്കുന്ന ലോഞ്ചുകളില്‍ താങ്ങാനാവുന്നതിലും വലിയ തിരക്ക് ദ്യശ്യമാകുന്ന സാഹചര്യത്തിലോണ് നയത്തില്‍ മാറ്റം വരുത്താൻ ധനകാര്യ സ്ഥാപനങ്ങള്‍ ഒരുങ്ങുന്നത്. ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തിലുണ്ടായ വൻ വര്‍ദ്ധന മൂലം ബാങ്കുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് സ്ഥാപനങ്ങള്‍ക്കും വലിയ ബാധ്യതയാണുണ്ടാകുന്നതെന്ന് ബാങ്കിംഗ് രംഗത്തുള്ളവര്‍ പറയുന്നു.
ഡിസംബര്‍ മാസം മുതല്‍ പ്രീമിയം ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി എയര്‍പോര്‍ട്ട് ലോഞ്ചുകളിലെ സേവനങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കായ എച്ച്. ഡി. എഫ്. സി ബാങ്ക് വ്യക്തമാക്കി. നിശ്ചിത പണം ക്രെഡിറ്റ് കാര്‍ഡിലൂടെ ചെലവഴിക്കുന്നവര്‍ക്ക് മാത്രമാകും ഇനി മുതല്‍ ലോഞ്ചില്‍ സേവനങ്ങള്‍ നല്‍കുക. ഐ. സി. ഐ. സി. ഐ ബാങ്കും കാര്‍ഡ് ഉപയോഗത്തിലെ തുക അടിസ്ഥാനമാക്കി ലോഞ്ചുകളിലെ പ്രവേശനം ക്രമപ്പെടുത്തിയിട്ടുണ്ട്.