തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത്‌ ഷൂട്ടിങ്‌ വിലക്കി ഹൈക്കോടതി

November 2, 2023
28
Views

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം മൈതാനത്തു സിനിമ ഷൂട്ടിങ്ങിനു ഹൈക്കോടതിയുടെ വിലക്ക്‌.

കൊച്ചി: തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം മൈതാനത്തു സിനിമ ഷൂട്ടിങ്ങിനു ഹൈക്കോടതിയുടെ വിലക്ക്‌. നടന്‍ ജോജു ജോര്‍ജ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന “പണി” എന്ന സിനിമയുടെ ചിത്രീക്രണത്തിനാണ്‌ വിലക്ക്‌.

മണികണ്‌ഠനാല്‍ മുതല്‍ ക്ഷേത്രനടവരെയുള്ള ഭാഗത്തു ഷൂട്ടിങ്‌ നടത്തിയാല്‍ വിശ്വാസികളെ ബാധിക്കുമെന്നും ഷൂട്ടിങ്‌ അനുമതി നിഷേധിച്ച ദേവസ്വം കമ്മിഷണറുടെ ഉത്തരവ്‌ റദ്ദാക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു. ജസ്‌റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, സോഫി തോമസ്‌ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ്‌ വിധി.
“സിനിമ നിര്‍മാണത്തിന്റെ ഭാഗമായ ബൗണ്‍സര്‍മാര്‍ വിശ്വസികളെ നിയന്ത്രിക്കും. വിശ്വാസികള്‍ക്കുനിയന്ത്രണം ഉണ്ടാക്കുന്ന പ്രവൃത്തികള്‍ക്കു കൊച്ചി ദേവസ്വം ബോര്‍ഡ്‌ അനുമതി നല്‍കരുത്‌. പ്ലാസ്‌റ്റിക്‌ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളില്‍നിന്നു മുക്‌തമായി സൂക്ഷിക്കേണ്ട ഇടമാണ്‌ ക്ഷേത്ര മൈതാനം. ആചാരങ്ങളെ തടസപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു കൊച്ചി ദേവസ്വം അനുമതി നല്‍കരുത്‌”- ഹൈക്കോടതി ഉത്തരവില്‍ വ്യക്‌തമാക്കി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *