ആദിവാസി പെണ്‍കുട്ടി വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

April 21, 2024
0
Views

നിലമ്ബൂർ: ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്ബൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്ബതികളുടെ മകള്‍ അഖില (17) ആണ് മരിച്ചത്.

നിലമ്ബൂർ ഗവ. മാനവേദൻ സ്ക്കുളിലെ ഹയർ സെക്കണ്ടറി വിദ്യാർഥിയാണ്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയില്‍ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കാണുകയായിരുന്നു.

വാഴകള്‍ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കയറിലാണ് തൂങ്ങിയത്. നിലമ്ബൂർ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദ്ദേഹം നിലമ്ബൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *