അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമര്‍ശം നടൻ അലൻസിയറിന് ലഭിച്ചിരുന്നു.
അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമര്‍ശം നടൻ അലൻസിയറിന് ലഭിച്ചിരുന്നു. 25,000 രൂപയും പ്രശസ്തി പത്രവുമാണ് അലൻസിയറിന് സമ്മാനമായി ലഭിക്കുക.
ഇപ്പോഴിതാ അവാര്‍ഡ് തുക ഇ കെ നയനാര്‍ ട്രസ്റ്റിന് നല്കാൻ തയ്യാറായിരിക്കുകയാണ് അലൻസിയര്‍. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദാണ് അവാര്‍ഡ് തുക ട്രസ്റ്റിന് നല്കുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. മേനംകുളത്ത് നടന്ന ട്രസ്റ്റിന്റെ ചികിത്സാ സഹായ വിതരണ വേദിയില്‍ വെച്ചാണ് പ്രഖ്യാപനം നടന്നത്.അലൻസിയറിന്റെ സമ്മാനത്തുക ഇ.കെ. നയനാര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ അലൻസിയര്‍, തന്റെ സമ്മാനത്തുക മേനംകുളം ഇ.കെ.നായനാര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന് നല്‍കുമെന്ന് അറിയിച്ചു. ഇന്നു മേനംകുളത്ത് നടന്ന ട്രസ്റ്റിന്റെ ചികിത്സാ സഹായ വിതരണ വേദിയിലാണ് പ്രഖ്യാപനം നടന്നത്’ എന്നും ഹരി പ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.ശരീരം തളര്‍ന്ന് കിടക്കുമ്ബോഴും വെറുപ്പും വിദ്വേഷവും ചുറ്റുവട്ടത്തേക്ക് പരത്തിക്കൊണ്ട് അണയാത്ത ആസക്തികളുടെ ശമനത്തിനായി ജീവിതത്തിലേക്ക് ആര്‍ത്തിയോടെ മടങ്ങിവരാൻ വെമ്ബുന്ന ആണഹന്തയുടെ കരുത്തുറ്റ ആവിഷ്കാരത്തിനാണ് അലൻസിയറിന് പ്രത്യേക പരാമര്‍ശം ലഭിച്ചതെന്നാണ് ജൂറി വ്യക്തമാക്കിയത്.