തുടർച്ചയായ പത്താമത്തെ വർഷവും രാജ്യത്തെ ഏറ്റവും സമ്പന്നനെന്ന റെക്കോർഡ് മുകേഷ് അംബാനിക്ക്

September 30, 2021
140
Views

മുംബൈ: തുടർച്ചയായ പത്താമത്തെ വർഷവും രാജ്യത്തെ ഏറ്റവും സമ്പന്നനെന്ന റെക്കോർഡ് മുകേഷ് അംബാനിക്ക് സ്വന്തം. ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം അംബാനിക്ക് ഇപ്പോൾ 718000 കോടി രൂപയുടെ ആസ്തിയുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ഒൻപത് ശതമാനം വർധനവാണ് ഇദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായത്.

രണ്ടാം സ്ഥാനത്ത് ഗൗതം അദാനിയും കുടുംബവുമാണ്. 505900 കോടി രൂപയാണ് രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പന്ന കുടുംബത്തിന്റെ ആസ്തി. അദാനി ഗ്രൂപ്പിന്റെ സംയോജിത വിപണി മൂലധനം ഒൻപത് ലക്ഷം കോടി രൂപയാണ്. അദാനി പവർ ഒഴികെ മറ്റെല്ലാ ലിസ്റ്റഡ് കമ്പനികളും ഒരു ലക്ഷം കോടിയിലേറെ വിപണി മൂലധനമെന്ന നേട്ടം കൈവരിച്ചിട്ടുണ്ട്.

അദാനി രണ്ടാം സ്ഥാനത്തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ വിനോദ് ശാന്തിലാൽ അദാനി ഇതേ പട്ടികയിൽ എട്ടാം സ്ഥാനത്തുണ്ട്. 131600 കോടി രൂപയാണ് വിനോദിന്റെ ആസ്തി. മുൻവർഷത്തെ അപേക്ഷിച്ച് 12 സ്ഥാനങ്ങൾ മുന്നോട്ട് കയറിയാണ് വിനോദ് ആദ്യ പത്തിൽ ഇടംപിടിച്ചത്. ഇദ്ദേഹം ദുബൈയിലാണ് താമസിക്കുന്നത്. ദുബൈയിലും സിങ്കപ്പൂരിലും ജക്കാർത്തയിലും ട്രേഡിങ് ബിസിനസ് കൈകാര്യം ചെയ്യുകയാണ് വിനോദ്.

ലോകത്തെ ഏറ്റവും മൂല്യമേറിയ 500 കമ്പനികളിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ് 57ാം സ്ഥാനത്താണ്. 64കാരനായ അംബാനിയുടെ കമ്പനിയാണ് ഇന്ത്യയിൽ 15 ലക്ഷം വിപണി മൂലധനം എന്ന നേട്ടം കരസ്ഥമാക്കിയ ആദ്യ കമ്പനി.

Article Categories:
Business · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *