രസ്യത്തില് കുടുങ്ങി, വിവാദങ്ങള്‍ക്ക് വഴി തുറന്ന് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചൻ.
പരസ്യത്തില്‍ കുടുങ്ങി, വിവാദങ്ങള്‍ക്ക് വഴി തുറന്ന് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചൻ. ഫ്ലിപ്കാര്‍ട്ട് പരസ്യത്തിന്റെ പേരിലാണ് താരം പുലിവാല് പിടിച്ചിരിക്കുന്നത്.
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതിയിലാണ് നടനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരസ്യ ചിത്രം വളരെയധികം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഫെഡറേഷൻ ഓഫ് ആള് ഇന്ത്യാ ട്രേഡേഴ്സ് ആണ് പരാതിയുമായെത്തിയത് ബച്ചന്റെ പരസ്യം ഉപജീവനത്തെ ബാധിക്കുന്നുവെന്നും പ്രാദേശിക ബിസിനസുകളെ ദ്രോഹിക്കുന്നുവെന്നും പരസ്യം പിൻവലിച്ചില്ലെങ്കില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിക്കുമെന്നും വ്യാപാരികളുടെ സംഘടന ശക്തമായ താക്കീത് നല്‍കിയിരുന്നു.
പരസ്യം അന്യായവും അധാര്‍മികവും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും നിങ്ങളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതുമാണ്, അതുവഴി പ്രാദേശിക കടയുടമകളുടെ ബിസിനസിന് കാര്യമായ നഷ്ടം വരുത്തുവാനും ഇടയാക്കിയെന്ന് കോണ്‍ഫെഡറേഷൻ ഓഫ് ആള് ഇന്ത്യാ ട്രേഡേഴ്സ് വ്യക്തമാക്കി. അധാര്‍മ്മികവും അന്യായവുമായി കടയുടമകളുടെ ഉപജീവനത്തെ ബാധിക്കുകയും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പരസ്യത്തില്‍ അമിതാഭിനെ പോലൊരു വ്യക്തി അഭിനയിച്ചത് മോശമായെന്നാണ് സോഷ്യല്‍ മീഡിയയിലും ഉയരുന്ന ആക്ഷേപം. മൊബൈല്‍ ഡീലുകള്‍ സംബന്ധിച്ച് നല്കിയ പരസ്യമാണ് വെട്ടിലാക്കിയത്.