ഹൃദയാഘാതം; പെരിന്തല്‍മണ്ണ സ്വദേശി ഒമാനില്‍ നിര്യാതനായി

October 3, 2023
46
Views

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി.

മസ്കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി. പെരിന്തല്‍മണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ ദാവൂദ് (40) ആണ് മരിച്ചത്.

നിസ്വ കെ.എം.സി.സി പ്രവര്‍ത്തകനായിരുന്നു. നാല് വര്‍ഷമായി ഒമാനിലുള്ള ദാവൂദ് അതിന് മുമ്ബ് 10 വര്‍ഷത്തോളം ജിദ്ദയിലായിരുന്നു. ആറു മാസം മുമ്ബാണ് അവസാനമായി നാട്ടില്‍ വന്നുപോയത്.

പിതാവ്: പരേതനായ മുഹമ്മദാലി. മതാവ്: ജമീല. ഭാര്യ: റുബീന ചോലംപാറ(മങ്കട). മക്കള്‍: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങള്‍: ജുവൈരിയ, മുനീറ, ഗഫൂര്‍, ശാക്കിറ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് നിസ്വ കെ.എം.സി. സി നേതാക്കള്‍ അറിയിച്ചു

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *