അമിത് ഷായുടെ സഹോദരി രാജേശ്വരിബെന്‍ ഷാ മുംബൈയില്‍ അന്തരിച്ചു

January 15, 2024
12
Views

മുംബയ് : കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത് ഷായുടെ മൂത്ത സഹോദരി രാജേശ്വരിബെന്‍ ഷാ മുംബൈയില്‍ അന്തരിച്ചു.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്.

സഹോദരിയുടെ മരണത്തെ തുടര്‍ന്ന് അമിത് ഷായുടെ മുഴുവന്‍ പരിപാടികളും റദ്ദാക്കി. കുറച്ചുനാളായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാജേശ്വരിബെന്‍ ഷാ.അഹമ്മദാബാദിലെ വസതിയില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചകഴിഞ്ഞ് തല്‍തേജ് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

മകരസംക്രാന്തി ആഘോഷിക്കാന്‍ നേരത്തേ അഹമ്മദാബാദിലെത്തിയിരുന്നു അമിത് ഷാ. ഇന്ന് ബിജെപി ബനസ്‌കന്ത, ഗാന്ധിനഗര്‍ ജില്ലകളിലെ രണ്ട് പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു. സഹോദരിയുടെ മരണത്തെ തുടര്‍ന്ന് ഈ പരിപാടികളെല്ലാം റദ്ദാക്കി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *