ആഗ്രഹിച്ചത് പെണ്‍കുട്ടിയെ; ആണ്‍കുട്ടിയെ കൊലപ്പെടുത്തി പിതാവ്

January 15, 2024
10
Views

ഇന്‍ഡോര്‍ | മധ്യപ്രദേശില്‍ നവജാത ശിശുവിനെ പിതാവ് കൊലപ്പെടുത്തി. പെണ്‍കുഞ്ഞിനെ ആഗ്രഹിച്ചിരുന്ന ഇയാള്‍ ജനിച്ചത് ആണ്‍കുട്ടിയായതോടെയാണ് കൊലപ്പെടുത്തിയത്.

മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. നേരത്തെ തന്നെ രണ്ട് ആണ്‍കുട്ടികളുള്ളതിനാല്‍ മൂന്നാമത്തെ കുട്ടി പെണ്‍കുഞ്ഞാവണമെന്നാഗ്രഹിച്ചിരുന്നു. എന്നാല്‍ ഇത്തവണയും ആണ്‍കുട്ടിയായതോടെയാണ് കൊലപാതകം നടത്തിയത്

ഭാര്യയെ മര്‍ദ്ദിച്ച ശേഷമാണ് 12 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഭയന്ന യുവതി വീണ്ടും മര്‍ദ്ദനമേല്‍ക്കുമെന്ന് ഭയന്ന് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തിരികെവന്നപ്പോള്‍ കുഞ്ഞ് മരിച്ചുകിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. കുഞ്ഞിന്റെ കഴുത്തില്‍ ശ്വാസം മുട്ടിച്ചതിന്റെ പാടുകളുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *