ഓണ്‍ലൈന്‍ വാതുവയ്പ്പ് ആപ്പായ മഹാദേവ് ആപ്പിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഐടി മന്ത്രാലയം.
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാതുവയ്പ്പ് ആപ്പായ മഹാദേവ് ആപ്പിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഐടി മന്ത്രാലയം.
മഹാദേവ് അടക്കം 22 ആപ്പുകള്‍ക്കാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്.
ഇ.ഡിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്ന് ഐടി മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ ബെറ്റിങ്ങിന് ഇന്ത്യയില്‍ നിരോധനമുള്ളതിനാല്‍ ദുബായ് കേന്ദ്രമാക്കിയാണ് മഹാദേവ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. സൗരഭ് ചന്ദ്രാകര്‍, രവി ഉപ്പല്‍ എന്നവരാണ് 2016 -ല്‍ ദുബായില്‍ മഹാദേവ് ആപ്പ് എന്ന പേരില്‍ ഓണ്‍ലൈന്‍ വാതുവെപ്പ് സ്ഥാപനം തുടങ്ങിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പ് ഉടമകള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലടക്കം വിവാദത്തിലായി. 508 കോടി രൂപ ആപ്പ് പ്രമോട്ടര്‍മാര്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നല്‍കിയിട്ടുണ്ടെന്നാണ് ഇശ.ഡിയുടെ വാദം.