ആശങ്ക വേണ്ട, അരിക്കൊമ്ബന്‍ ഇവിടെയുണ്ട് ; പത്തോളം സ്ഥലത്തു നിന്നുള്ള സിഗ്നല്‍ വനം വകുപ്പിന് കിട്ടി

May 3, 2023
12
Views

അരിക്കൊമ്ബന്റെ സിഗ്നല്‍ കിട്ടി. അല്പം മുന്‍പ് വനം വകുപ്പിനാണ് സിഗ്നലുകള്‍ കിട്ടിയത്.

ഇടുക്കി: അരിക്കൊമ്ബന്റെ സിഗ്നല്‍ കിട്ടി. അല്പം മുന്‍പ് വനം വകുപ്പിനാണ് സിഗ്നലുകള്‍ കിട്ടിയത്.

പത്തോളം സ്ഥലത്തു നിന്നുള്ള സിഗ്നലുകളാണ് കിട്ടിയത്. കേരളാ – തമിഴ്നാട് അതിര്‍ത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതയാണ് സൂചന.

അരിക്കൊമ്ബന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ ലഭ്യമായിരുന്നില്ല. അരിക്കൊമ്ബന്‍ വനത്തിനുള്ളില്‍ എവിടെയാണെന്ന് കണ്ടെത്താനാവാതെ വലയുകയായിരുന്നു വനം വകുപ്പ്. എന്നാല്‍ ആന ചോലവനത്തില്‍ ആയതിനാലാകാം സിഗ്നലുകള്‍ ലഭ്യമാകാത്തതിരുന്നത് എന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. ഇടതൂര്‍ന്ന മരങ്ങളുള്ള വനത്തിനുള്ളില്‍ ആയതിനാല്‍ സാറ്റലൈറ്റിലേക്ക് സിഗ്‌നല്‍ ലഭിക്കാതിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അരിക്കൊമ്ബനെ പെരിയാര്‍ ടൈഗര്‍ റിസര്‍ വനമേഖലയില്‍ തുറന്നുവിട്ടതിന് ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്ന് സിഗ്നലുകള്‍ ലഭിച്ചുകൊണ്ടിരുന്നതാണ്. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ നാലിന് ശേഷമാണ് സിഗ്നല്‍ നഷ്ടമായിരിക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *