തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തോളമാണ് മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് വിചാരണത്തടവില്‍ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസമാണ് ബിനീഷിന് ജാമ്യം ലഭിച്ചത്. എന്നാല്‍ ബിനീഷ് കോടിയേരിയോട് മൃദുസമീപനമാണ് സിപിഎം പുലര്‍ത്തിയിരുന്നതെന്ന ആരോപണവുമായി അര്ജുന് ആയങ്കി രംഗത്ത് എത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബിനീഷ് കോടിയേരിയെ പരിഹസിച്ച് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് പ്രതി അര്ജുന് രംഗത്ത് വന്നത്.
‘തമ്ബ്രാന്റെ മോന് മദ്യം കഴിച്ചാല്‍ അത് കട്ടന്‍ ചായ, വായ് മൂടിക്കെട്ടി മൗനം പാലിക്കല്‍, അടിയാന്റെ മോന് കട്ടന്‍ ചായ കുടിച്ചാല്‍ അത് മദ്യം, നോട്ടീസ് അടിച്ച് വിതരണം ചെയ്യല്‍, നാടു കടത്തല്‍. നാര്‍ക്കോട്ടിക് ഈ എ ഡേര്‍ട്ടി ബിസിനസ്’ എന്ന കുറിപ്പാണ് തന്റെ ഫേസ് ബുക്ക് അര്ജുന് ആയങ്കി പങ്കുവച്ചത്.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പില്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ബിനീഷ് പുറത്തിറങ്ങാന്‍ പോകുന്നത്.
കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്, വിചാരണക്കോടതി എപ്പോള്‍ വിളിച്ചാലും ഹാജരാകണം, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യം നല്‍കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഡിസംബറിലും ഫെബ്രുവരിയിലും വിചാരണക്കോടതി ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഏപ്രിലില്‍ ബിനീഷ് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.