പശ്ചിമബംഗാളില്‍ ഭാര്യയെ തലയറുത്ത് കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍

February 15, 2024
0
Views

പശ്ചിമബംഗാളില്‍ ഭാര്യയെ തലയറുത്ത് കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഭാര്യയെ തലയറുത്ത് കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഈസ്റ്റ് മിഡ്നാപൂർ ജില്ലയില്‍ 40കാരനായ ഗൗതം എന്നയാളാണ് അറസ്റ്റിലായത്.

ചിസ്തിപുരില്‍ ഭാര്യയുടെ തലയുമായി ബസ്‍സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്നു ഇയാള്‍. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഗൗതമിന്റെ അറസ്റ്റിനുപിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ വഴക്കിനെ തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച്‌ ഇയാള്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുള്ളതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *