കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം; പേടിഎമ്മിനെതിരേ ഇഡി അന്വേഷണം

February 15, 2024
0
Views

പേടിഎമ്മിനെതിരേ കള്ളപ്പണ ആരോപണം വന്നതിന് പിന്നാലെ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരെ എന്‍ഫോഴ്‌സ്‌

ന്യൂഡല്‍ഹി: പേടിഎമ്മിനെതിരേ കള്ളപ്പണ ആരോപണം വന്നതിന് പിന്നാലെ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.

വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചതായുള്ള ആരോപണവും ഇഡിയുടെ അന്വേഷണ പരിധിയില്‍ വരും. അതേസമയം ആരോപണങ്ങളെല്ലാം വസ്തുതാപരമായി തെറ്റാണെന്നാണ് പേടിഎമ്മിന്റെ വാദം.

ക്രമക്കേട് വന്നതോടെ കഴിഞ്ഞമാസം അവസാനമാണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും പേടിഎമ്മിനെ റിസര്‍വ് ബാങ്ക് വിലക്കിയത്. മാര്‍ച്ച്‌ ഒന്നുമുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്നാണ് ആര്‍ബിഐയുടെ ഉത്തരവില്‍ പറയുന്നത്. പേടിഎം വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചെന്ന് കാട്ടിയാണ് ആര്‍ബിഐയുടെ നടപടി.

Article Categories:
Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *