ആറ്റിങ്ങലിൽ സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി

September 13, 2021
840
Views

ആറ്റിങ്ങൽ: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു. ആറ്റിങ്ങൽ ആലംകോട് പെട്രോൾ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്.

ഡ്രൈവർ ഷൈബുവിന് ജന്നി ബാധിച്ചപ്പോൾ നിയന്ത്രണം തെറ്റിയ ബസ് രണ്ട് ബൈക്ക് യാത്രികരെ ഇടിക്കുകയും റോഡിന് വശത്തേക്ക് മറിഞ്ഞു മരത്തിലിടിച്ച് നിൽക്കുകയുമായിരുന്നു.

ബസ് ഡ്രൈവറെയും പരിക്കേറ്റ ബൈക്ക് യാത്രികനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രികർക്ക് ആർക്കും സാരമായി പരിക്കേറ്റിട്ടില്ല എന്നാണ് പ്രാഥമിക വിവരം.

ഷൈബു (35 )എന്ന ബസ് ഡ്രൈവറുടെ സംയോജിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവായത് പൂവൻപാറ അവിക്സിന് സമീപം താമസിക്കുന്ന ബസ് ഡ്രൈവർ ഷൈബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *