അയോധ്യയില്‍ പ്രാണ പ്രതിഷ്ഠാചടങ്ങുകള്‍ പൂര്‍ത്തിയായി; ഭക്തര്‍ക്ക് നാളെ മുതല്‍ പ്രവേശനം

January 22, 2024
34
Views

അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ പൂർത്തിയായി.

അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്.

വായു സേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടിയും ഉണ്ടായി. ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച രാംലല്ല വിഗ്രഹത്തിന്റെ നേത്രോന്മീലനവും പൂർത്തിയായി. അഭിജിത്ത് മുഹൂർത്തത്തിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഗ്രഹത്തിന് ആദ്യ ആരതി ഉഴിഞ്ഞു. ക്ഷേത്രത്തിലേക്ക് നാളെ മുതല്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കും. നിരവധി പ്രമുഖരാണ് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അയോധ്യയില്‍ എത്തിച്ചേർന്നത്.

നിരവധി പ്രമുഖർ പങ്കെടുക്കുന്നതിനാല്‍ തന്നെ പതിനായിരത്തോളം സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോണ്‍ നിരീക്ഷണവും ക്ഷേത്ര പരിസരത്ത് സജ്ജമാക്കിയിരുന്നു. സംസ്ഥാന പോലീസിനും കേന്ദ്രസേനകള്‍ക്കും പുറമേ എൻ എസ് ജി സ്നിപ്പർ ടീമുകളും സുരക്ഷയൊരുക്കാൻ അയോധ്യയില്‍ ഉണ്ടായിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *