ഒരു കൈ കൊണ്ട് ഇൻക്വിലാബ് വിളിച്ച് മറു കൈ കൊണ്ട് നികുതി മേടിച്ച്, ഇടത് പക്ഷ സമരം; ഇതല്ലേ ഇരട്ടതാപ്പ്: ധനമന്ത്രിയ്ക്കെതിരെ ബി ഗോപാലകൃഷ്ണൻ

September 20, 2021
402
Views

പെട്രോളിയം ഉൽപ്പന്നങ്ങൾ GST യിൽ ഉൾപ്പെദുതുന്നതിനെത്തിരെ തുടക്കം മുതലേ കേരളം എതിരായിരുന്നു. കേരളം മാത്രം എല്ലാ ഇപ്പൊൾ മിക്ക സംസ്ഥാനങ്ങളും കൂട്ടമായി എതിർത്തതോടെ കഴിഞ്ഞ ദിവസം ചേർന്ന ജി എസ് ടി കമ്മിറ്റി നിയമം പാസാക്കത്തെ ഇരുന്നത്.

എന്നാൽ ഇപ്പൊൾ പാചക വാതകത്തിന്റെ വില GST യിൽ ഉൾപ്പെടുത്തിയിട്ടും എന്ത് കൊണ്ട് കുറയുന്നില്ല എന്ന ധനമന്ത്രിയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് ശ്രീ ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണൻ. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു മറുപടി.

ബി ഗോപാലകൃഷ്ണൻ്റെ ഫേസ്ബുക്ക് കുറിപ്പ്

Mr. കേരള ധനമന്ത്രീ,
താങ്കൾ അബദ്ധം പറയുന്നതോ അതോ
കള്ളം പ്രചരിപ്പിക്കു –
ന്നതോ ?

ഇന്ധനം GST യിൽ ഉൾപ്പെടുത്തിയാൽ വില കുറയില്ലെന്നും കുറയുമായിരുന്നെങ്കിൽ പാചക വാതകത്തിന്റെ വില GST യിൽ ഉൾപ്പെടുത്തിയിട്ടും എന്ത് കൊണ്ട് കുറയുന്നില്ല എന്നുമാണ് ധനമന്ത്രിയുടെ ചോദ്യം.
ശ്രീ. ബാലഗോപാൽ, അങ്ങ് മര്യാദയും ബഹുമാനവും അർഹിക്കുന്ന മിതഭാഷിയും മാന്യനുമായ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവാണ്.
പക്ഷെ പാവങ്ങളെ പറഞ്ഞ് പറ്റിക്കരുത്.
പാചകവാതകം പോലെ നേരിട്ട് ഉൽപ്പന്നമായി പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുന്നില്ല എന്ന കാര്യം താങ്കൾക്ക് അറിവുള്ളതല്ലേ?
5% മാത്രം GST ചുമത്തുമ്പോഴും ഇന്റർനാഷണൽ വില അനുസരിച്ച് വ്യത്യാസം വരുന്നതും ക്രൂഡോയിലിന് വില കുറഞ്ഞാലും പാചകവാതകമായി ഇറക്കുമതി ചെയ്യുമ്പോൾ ഡോളറും രൂപയുമായി നടക്കുന്ന
വിനിമയത്തിൽ രൂപയുടെ മൂല്യക്കുറവ് മൂലം വിലവർദ്ധനവ് ഉണ്ടാകുകയോ
വില കുറയാതിരിക്കുകയോ ഉണ്ടാകാൻ സാദ്ധ്യത ഉള്ളതാണെന്ന് അങ്ങേക്ക് അറിവുള്ളതല്ലേ ? ക്രൂഡോയിൽ ഇറക്കുമതി ചെയ്ത് പാചകവാതകമാക്കുന്ന രീതിയിലുള്ള ഉൽപ്പാദനത്തിൽ ഇന്നത്തെ പാചക വാതകം കൊടുത്ത് തീർക്കാൻ കഴിയാത്തത് മൂലമാണല്ലോ ഇന്ത്യയിലെ നാല് പോർട്ടുകൾ വഴി പാചകവാതകം ഇന്റർനാഷണൽ മാർക്കറ്റിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്.
പെട്രോളും ഡീസലും അങ്ങിനെയല്ലല്ലോ. ക്രൂഡോയിൽ വിലയും നികുതിയുമാണല്ലോ വില വർദ്ധനവിന്റെ പ്രധാന കാരണം. സെസ്സ് കുറച്ചാൽ മതി എന്ന് പറയുന്നത് മര്യാദകേടല്ലേ ധനമന്ത്രീ? സെസ്സിൽ ഒരു ശതമാനം സംസ്ഥാനത്തിന് നൽകുമെന്ന്
കേന്ദ്ര സർക്കാർ പറഞ്ഞാൽ പിന്നെ സെസ്സ് വേണ്ടെന്ന് വക്കാൻ താങ്കൾ പറയുമോ? ചുരുക്കത്തിൽ കേരള സർക്കാരിന്റെ വരുമാനം പാവപ്പെട്ടവന്റെ തലമണ്ടക്കടിച്ചായാലും വിരോധമില്ല , തങ്ങൾക്ക് കിട്ടണം എന്ന് തുറന്ന് പറയുന്നതിന് പകരം പാചക വാതകത്തിന്റേയും സെസ്സിന്റേയും കാര്യം പറഞ്ഞ് ഇരുട്ടിൽ തപ്പരുത്. ഇന്ധനം GST യിൽ ഉൾപ്പെടുത്തിയാൽ കേന്ദ്ര സെസ്സ് കേന്ദ്ര ഗവണ്മേന്റിന് പിൻവലിക്കാമല്ലോ. പിൻവലിച്ചില്ലെങ്കിൽ CPM ന് തെരുവിൽ ഇന്നത്തെ നാടക പ്രതിഷേധം നടത്താതെ ശരിയായ പ്രക്ഷോഭം സംഘടിപ്പിക്കാമല്ലോ ?
ഇന്ന് നടക്കുന്നതല്ലേ
തനി തട്ടിപ്പ് ?തെരുവിൽ ഒരു കൈ കൊണ്ട് ഇൻക്വിലാബ് വിളിച്ച് വിലവർദ്ധനവിനെതിരെ ഇടത് പക്ഷ സമരം
മറു കൈ കൊണ്ട് നികുതി മേടിച്ച് പാവപ്പട്ടവന്റെ തലക്കടിയും ഇതല്ലേ ഇരട്ടതാപ്പ് ! അതിന് പാചകവാതകത്തിന്റെ പേര് പറഞ്ഞ് എന്തിന് പുകമറ സൃഷ്ടിക്കുന്നുന്നു
Mr. ധനമന്ത്രീ?

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *