തനിക്ക് എതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥ: നടി ഭാമ

January 14, 2022
128
Views

സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണ് എന്ന് നടി ഭാമ. താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഭാമ പറയുന്നു. എല്ലാ സ്‍നേഹത്തിനും നന്ദി എന്നും ഭാമ പറയുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ഭാമ ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സാമൂഹ്യ മാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അന്വേഷിച്ചവര്‍ക്കായി പറയട്ടെ. ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‍നേഹത്തിനും നന്ദി എന്നും ഭാമ പറഞ്ഞു.

മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത ഭാമ വിവാഹത്തോടെയാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ദുബായ്‍യില്‍ വ്യവസായിയായ അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. കോട്ടയത്ത് വെച്ച് ബന്ധുക്കളുടെ സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ വെച്ചായിരുന്നു വിവാഹം.

അരുണ്‍ – ഭാമ ദമ്പതിമാര്‍ക്ക് ഒരു മകളുണ്ട്. ഗൗരിയെന്നാണ് മകളുടെ പേര്. തമിഴടക്കമുള്ള മറ്റ് ഭാഷകളിലും അഭിനയിച്ച താരമാണ് ഭാമ. ‘മറുപടി’ എന്ന മലയാള ചിത്രമാണ് ഭാമ അഭിനയിച്ച് ഒടുവില്‍ പുറത്തുവന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *