ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ നിശയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവെ നടൻ ഭീമൻ രഘു എഴുന്നേറ്റ് നിന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്.
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ നിശയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവെ നടൻ ഭീമൻ രഘു എഴുന്നേറ്റ് നിന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്.
മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ടാണ് താൻ എഴുന്നേറ്റ് നിന്നതെന്നും അച്ഛന്റെ സ്ഥാനത്താണ് കാണുന്നതെന്നും മുഖ്യമന്ത്രി എവിടെ പ്രസംഗിച്ചാലും താൻ എഴുന്നേറ്റ് നില്‍ക്കുമെന്നും പിന്നീട് ഭീമൻ രഘു പ്രതികരിച്ചിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി എന്താണ് തന്നോട് പറഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് താരം. മൂവി മാൻ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആ സംഭവത്തിന് ശേഷം സഖാവിനെ വിളിച്ചിരുന്നു. ഒന്നും പറഞ്ഞില്ല. എവിടെ ഉണ്ടെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഷൂട്ടിങ്ങിന്റെ തിരക്കിലാണെന്ന്. ആ.. കൊള്ളാരുന്ന് കേട്ടോ. അത്രയെ പറഞ്ഞുള്ളൂ’, ഭീമൻ രഘു വ്യക്തമാക്കി.
സെപ്റ്റംബര്‍ പതിനാലിന് ആയിരുന്നു കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ പരിപാടികള്‍ നടന്നത്. 15 മിനിറ്റോളം മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. ഇത്രയും സമയം ഭീമൻ രഘു സദസിന് മുന്നില്‍ എഴുന്നേറ്റ് നില്‍ക്കുക ആയിരുന്നു. ഒരു ഭാവവ്യത്യാസവും ഇല്ലാതെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ടുനിന്ന ഭീമൻ രഘുവിൻറെ ഫോട്ടോകളും വീഡിയോകളും വ്യാപകമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പിന്നാലെ വൻ തോതില്‍ ട്രോളുകളും ഉയര്‍ന്നിരുന്നു