കുതിപ്പ് തുടര്‍ന്ന് ഗദര്‍ 2: ജവാനും തകര്‍ക്കാനാകാത്ത റെക്കോര്‍ഡ് നേട്ടം

September 25, 2023
13
Views

സണ്ണി ഡിയോള്‍ നായകനായ ചിത്രം ഗദര്‍ 2 വമ്ബൻ മുന്നേറ്റമാണ് നടത്തുന്നത്.

സണ്ണി ഡിയോള്‍ നായകനായ ചിത്രം ഗദര്‍ 2 വമ്ബൻ മുന്നേറ്റമാണ് നടത്തുന്നത്. ബോക്സോഫീസില്‍ ചരിത്രം സൃഷ്ട്ടിക്കുകയാണ് അമീഷ പട്ടേല്‍ – സണ്ണി ഡിയോള്‍ ചിത്രം ഗദര്‍ 2.

ജവാന്റെ റിലീസിന് ശേഷം ഗദര്‍ 2 തളരുമെന്ന് പലരും പറഞ്ഞെങ്കിലും അതുണ്ടായില്ല. ജവാന്റെ റിലീസിനും ഗദര്‍ 2 വിനെ തോല്‍പ്പിക്കാനായില്ല. ബോളിവുഡിലെ അപ്രതീക്ഷിത വിജയ ചിത്രങ്ങളിലൊന്നായിരുന്നു ഗദര്‍. 522 കോടിയോളം രൂപ ഇന്ത്യയില്‍ നിന്ന് തന്നെ സണ്ണി ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. സ്വാതന്ത്ര്യ ദിനത്തിന്റെ അന്നാണ് ചിത്രം റിലീസായത്.

സെപ്റ്റംബര്‍ 7ന് അറ്റ് ലീ – ഷാരൂഖ് ചിത്രം ജവാനെത്തിയെങ്കിലും ഗദറിന്റെ തേരോട്ടം തുടരുകയാണ്. ഇന്ത്യ – പാക് വിഭജന കാലത്ത് നടക്കുന്ന പ്രണയ കഥയായിരുന്നു ഗദര്‍ . താരാ സിംങ് – സക്കീന എന്നിവരുടെ പ്രണയത്തിന് 22 വര്‍ഷത്തിന് അപ്പുറം എന്ത് സംഭവിച്ചു എന്നാണ് ഗദര്‍ 2 വിന്റെ കഥ. ബോളിവുഡ് സുന്ദരി അമീഷ പട്ടേലാണ് ഗദര്‍ 2 വില്‍ നായികയായെത്തിയത്. 2001 – ലാണ് ഗദര്‍ ആദ്യഭാഗം ഇറങ്ങിയത്. ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. സണ്ണി ഡിയോളും അമീഷ പട്ടേലുമായിരുന്നു ആദ്യഭാഗത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *