തിരുവല്ല:ബിലീവേഴ്സ് ചർച്ച് മേധാവി കെപി യോഹന്നാൻ മെത്രാപ്പോലീത്ത ഗുരുതരാവസ്ഥയിൽ. അമേരിക്കയിൽ രാവിലെ ഉണ്ടായ അപകടത്തിൽ സാരമായി പരുക്കേറ്റ അദ്ദേഹം ചികിത്സയിലാണ്. പ്രാർത്ഥനാസഹായം ആവശ്യപ്പെട്ട് സഭയുമായി ബന്ധപ്പെട്ടവരുടെ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി.
ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ കെപി യോഹന്നാൻ തുടങ്ങിയ പ്രസ്ഥാനത്തെ, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്ന പേരിൽ പുനർനാമകരണം ചെയ്ത് അവതരിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ഈ സഭയുടെ സ്വയം പ്രഖ്യാപിത മെത്രാപ്പോലീത്തയുമാണ് മോറാൻ മോർ അത്തനേഷ്യസ് യോഹാൻ എന്ന കെപി യോഹന്നാൻ.
കള്ളപ്പണം വെളുപ്പിക്കൽ അടക്കം കേസുകളുടെ പേരിൽ 2020 നവംബറിൽ ആദായനികുതി വകുപ്പ് തുടർച്ചയായി നടത്തിയ റെയ്ഡുകളോടെ പ്രതിരോധത്തിലായ ബിലീവേഴ്സ് ചർച്ച്, പലവഴിക്ക് ശ്രമിച്ച് അതിൻ്റെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായിരിക്കുന്നത്. അപകടത്തിൻ്റെ വിശദാംശങ്ങൾ ബന്ധപ്പെട്ടവർ പുറത്തുവിട്ടിട്ടില്ല