മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാരുടെ പ്രതിഷേധം

May 8, 2024
0
Views

കോഴിക്കോട്: കണ്ണൂർ, കോഴിക്കോട്, കൊച്ചി,തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന സർവീസുകള്‍ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്.

മുന്നറിയിപ്പില്ലാതെയാണ് നടപടി. ഇതോടെ, നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്.

അബൂദബി, ഷാർജ, മസ്കറ്റ് വിമാനങ്ങളാണിപ്പോള്‍ റദ്ദാക്കിയത്. ഇതോടെ, കണ്ണൂർ വിമാനത്താവളത്തിലുള്‍പ്പെടെ യാത്രക്കാർ പ്രതിഷേധം ആരംഭിച്ചു. വിമാനങ്ങള്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചത് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണെന്നാണ് അനൗദ്യോഗിക വിശദീകരണം.

അലവൻസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാർ സമരം നടത്തുന്നതെന്നാണ് അറിയുന്നത്. കണ്ണൂർ വിമാനത്താളത്തില്‍ ഇന്ന് പുലർച്ചെ ഒരുമണിക്കെത്തിയ യാത്രക്കാരാണ് അധികൃതരുടെ വിശദീകരണമെന്ന് ലഭിക്കാതെ കുടുങ്ങി കിടക്കുന്നത്.

തൊഴില്‍ ആവശ്യങ്ങള്‍ക്ക് പോകുന്ന ചിലരുടെ വിസ കാലാവധി ഇന്നു തീരും. ഈ സാഹചര്യത്തില്‍ ആശങ്കയിലാണ് യാത്രക്കാർ. ഇതിനിടെ, ഹൈദരാബാദില്‍ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ സർവീസ് നടത്തിയതായി യാത്രക്കാർ പറയുന്നു. എന്നാല്‍, രാജ്യവ്യാപകമായി ജീവനക്കാർ നടത്തുന്ന സമരമാണെന്നാണ് വിശദീകരണം.

കരിപ്പൂരും നെടുമ്ബാശ്ശേരിയിലും ചില വിമാന സർവീസുകളും റദ്ദാക്കി. ഷാർജ, മസ്കറ്റ്, ബഹൈറൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് നെടുമ്ബാശ്ശേരിയില്‍ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകള്‍ കൂടി റദ്ദാക്കി.

ദുബൈ, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്‍റൈയ്ൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇതിനിടെ, കണ്ണൂരില്‍ നാളെ മുതലുള്ള വിമാനങ്ങളില്‍ ടിക്കറ്റ് നല്‍കാമെന്ന ഉറപ്പില്‍ യാത്രക്കാർ പ്രതിഷേധം അസവസാനിപ്പിച്ചു. മുൻഗണനാ ക്രമത്തില്‍ ടിക്കറ്റ് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *