ബ്ലൂ ടീയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

September 17, 2023
34
Views

സാധാരണയായി പാല്‍ ചായ, കട്ടന്‍ ചായ, ട്രീന്‍ ടീ തുടങ്ങിയവയാണ് എല്ലാവരും കുടിക്കുന്നത്.

സാധാരണയായി പാല്‍ ചായ, കട്ടന്‍ ചായ, ട്രീന്‍ ടീ തുടങ്ങിയവയാണ് എല്ലാവരും കുടിക്കുന്നത്. എന്നാല്‍ ‘ബ്ലൂ ടീ’ അല്ലെങ്കില്‍ നീലച്ചായയെ കുറിച്ച്‌ പലര്‍ക്കും വലിയ അറിവുണ്ടാകില്ല.

കഫീൻ ഇല്ലാത്ത ഹെര്‍ബല്‍ ടീ നീലച്ചായ.

നീല ശംഖുപുഷ്പത്തില്‍ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ശംഖു പുഷ്പം ഇട്ട് തിളപ്പിച്ച വെള്ളം അരിച്ച്‌ നാരങ്ങാ നീരും ചേര്‍ത്താല്‍ ബ്ലൂ ടീ റെഡിയായി. മധുരമാണ് നീലച്ചായയുടെ രുചി.

അറിയാം നീലച്ചായയുടെ ആരോഗ്യ ഗുണങ്ങള്‍…

ഒന്ന്…

പ്രമേഹ രോഗികള്‍ക്ക് കുടിക്കാന്‍ പറ്റിയ ഒന്നാണ് ബ്ലൂ ടീ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശംഖുപുഷ്പത്തിന്റെ ഇലയ്ക്കു കഴിവുണ്ട്. ഭക്ഷണത്തില്‍ നിന്നും ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ച്‌ ടൈപ്പ് 2 പ്രമേഹം തടയാൻ നീലച്ചായ സഹായിക്കും.

രണ്ട്…

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്‌സിഡന്റുകള്‍ക്ക് കഴിയും.

മൂന്ന്…

ചുമ, ജലദോഷം, ആസ്മ ഇവയില്‍ നിന്നെല്ലാം ആശ്വാസ മേകാൻ നീലച്ചായയ്ക്കു കഴിയും. ശംഖുപുഷ്പത്തിന്റെ ഇലയ്ക്ക് അലര്‍ജികളില്‍ നിന്നൊക്കെ പ്രതിരോധനം നല്‍കാന്‍ സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും ഇവ മികച്ചതാണ്.

നാല്…

നീലച്ചായ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. ഒപ്പം രക്തചംക്രമണം വര്‍ധിപ്പിച്ച്‌ ഹൃദ്രോഗസാധ്യതയെ കുറയ്ക്കും.

അഞ്ച്…

സമ്മര്‍ദമകറ്റാനും ഓര്‍മശക്തി മെച്ചപ്പെടുത്താനും ശംഖുപുഷ്പത്തില്‍ നിന്നുള്ള ഈ ചായയ്ക്ക് കഴിയും.

ആറ്…

ശംഖുപുഷ്പത്തിന്‍റെ ചായ കണ്ണിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.

ഏഴ്…

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ നീലച്ചായ തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.

എട്ട്…

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നീലച്ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ വണ്ണം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *