ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങിയ ബ്രിക്സ് കൂട്ടായ്മയില്‍ ആറ് പുതിയ അംഗങ്ങള്‍.
ജൊഹാനാസ്ബര്‍ഗ്:ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങിയ ബ്രിക്സ് കൂട്ടായ്മയില്‍ ആറ് പുതിയ അംഗങ്ങള്‍.
അര്‍ജന്റീന, ഇറാൻ, യുഎഇ, സൗദി അറേബ്യ, എതോപ്യ, ഈജിപ്ത് എന്നിവരാണ് പുതുതായി അംഗങ്ങളായ രാജ്യങ്ങള്‍. ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷം പ്രസിഡന്റ് സിറില്‍ റാമഫോസയാണ് പുതിയ അംഗരാജ്യങ്ങളെ പ്രഖ്യാപിച്ചത്. മാര്‍ഗദര്‍ശന തത്വങ്ങള്‍ ഉറപ്പിച്ച ശേഷമാണ് പുതിയ അംഗങ്ങളെ സംബന്ധിച്ച തീരുമാനത്തിന് ധാരണയായതെന്നും അദ്ദേഹം പറഞ്ഞു.
സഖ്യത്തില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. കൂട്ടായ്മ വിപുലീകരിച്ച് കൂടുതല്‍ വികസ്വര രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കണമെന്നായിരുന്നു ചൈനയുടെ വാദം. എന്നാല്‍ ഇന്ത്യ ഈ നിര്‍ദേശത്തെ എതിര്‍ത്തു.ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗ്രീസിലെത്തും.40 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിലെത്തുക.