കേരളത്തിന്റെ സ്വന്തം ബ്രില്ല്യന്റ്‌

October 2, 2023
36
Views

കേരളത്തിനകത്തും പുറത്തുമായി അനേകായിരം ഡോക്‌ടര്‍മാരും എന്‍ജിനീയര്‍മാരും സമൂഹത്തിന്റെ ഭാഗമാവുമ്ബോള്‍ അവര്‍ക്ക്‌ പിന്നിലെ ചാലകശക്‌തിയായി നാലു പതിറ്റാണ്ട്‌ പിന്നിട്ട്‌

കേരളത്തിനകത്തും പുറത്തുമായി അനേകായിരം ഡോക്‌ടര്‍മാരും എന്‍ജിനീയര്‍മാരും സമൂഹത്തിന്റെ ഭാഗമാവുമ്ബോള്‍ അവര്‍ക്ക്‌ പിന്നിലെ ചാലകശക്‌തിയായി നാലു പതിറ്റാണ്ട്‌ പിന്നിട്ട്‌ ഇങ്ങ്‌ പാലായില്‍ ഏവരും എപ്പോഴും സ്‌മരിക്കുന്ന ഒരുസ്‌ഥാപനമുണ്ട്‌, പാലാ ബ്രില്ല്യന്റ്‌.

നാല്‌ പതിറ്റാണ്ട്‌ മുന്‍പ്‌ നാല്‌ ചെറുപ്പക്കാരുടെ ആത്മാര്‍ഥമായ കൂട്ടായ്‌മയില്‍ ഉദയം ചെയ്‌ത് പ്രഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള എന്‍ട്രന്‍സ്‌ പരിശീലനത്തില്‍ പടിപടിയായി വളര്‍ന്ന്‌ ഇന്ത്യയിലെ തന്നെ അവസാനവാക്കായി മാറിയ പാലാ ബ്രില്ല്യന്റ്‌ എന്ന സ്‌ഥാപനം കേരളത്തിന്‌ എന്നും അഭിമാനമാണ്‌. പ്രത്യേകിച്ച്‌ വിദ്യാഭ്യാസ ഹബ്ബായി പുറംലോകം വിലയിരുത്തുന്ന പാലായ്‌ക്കും.
സെബാസ്‌റ്റ്യന്‍ ജി. ഗണപതിപ്‌ളാക്കലിന്റെ നേതൃത്വത്തില്‍ സ്‌റ്റീഫന്‍ ജോസഫ്‌, ജോര്‍ജ്‌ തോമസ്‌, ബി. സന്തോഷ്‌കുമാര്‍ എന്നീ നാല്‌ കൂട്ടുകാര്‍ ചേര്‍ന്ന്‌ 1984- ല്‍ പാലാ അല്‍ഫോന്‍സാ കോളേജിനു സമീപത്തെ ഓടിട്ട ചെറിയകെട്ടിടത്തില്‍ ട്യൂഷന്‍ സെന്ററായി തുടക്കമിട്ട ബ്രില്ല്യന്റ്‌ സ്‌റ്റഡിസെന്റര്‍ അവരുടെ കൂട്ടായ്‌മയെ്‌ക്കാപ്പം വളര്‍ന്ന്‌ ദൃഢമായപ്പോള്‍ എന്‍ട്രന്‍സ്‌ പരിശീലനരംഗത്തെ പകരം വയ്‌ക്കാനില്ലാത്ത മഹാപ്രസ്‌ഥാനമായി മാറി. 39 വര്‍ഷം മുന്‍പ്‌് കേവലം രണ്ട്‌ പ്രീഡിഗ്രി കുട്ടികള്‍ക്ക്‌ ട്യൂഷനെടുത്ത്‌ തുടങ്ങിയ പാലാ ബ്രില്ല്യന്റ്‌ ഇന്ന്‌ 70,000 കുട്ടികളെ പഠിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്‌ഥാപനമായി മാറിയെങ്കില്‍ അതിന്‌ പിന്നില്‍ അധ്യാപകരായ ആ നാല്‌ ചെറുപ്പക്കാരുടെ അര്‍പ്പണമനോഭാവവും കൂട്ടായ്‌മയും ഒന്നുതന്നെയാണ്‌. അഭിപ്രായ വ്യത്യാസങ്ങള്‍ ലവലേശമില്ലാതെ നാലുപേരും ഒരുചുവട്ടില്‍ നിന്നപ്പോള്‍ അതിനൊപ്പം നിന്ന അധ്യാപകരും ജീവനക്കാരും ഈ വലിയ വളര്‍ച്ചയ്‌ക്ക് പിന്നിലെ മഹാശക്‌തിയായി മാറി. ബ്രില്ല്യന്റില്‍ പഠിക്കാനെത്തുന്ന ഓരോ കുട്ടിയെയും പരമാവധി പ്രാപ്‌തമാക്കി പരീക്ഷയിലെത്തിക്കുക എന്ന ദൗത്യം നാലു ഡയറക്‌ടര്‍മാരും ഒരേപോലെ ജീവിത വ്രതമായി ഏറ്റെടുത്തതാണ്‌ ഓരാ വര്‍ഷവും മെഡിസിനും എന്‍ജിനീയറിങ്ങിനും അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്കുള്‍പ്പടെയുള്ള റാങ്കുകളുടെ ഘോഷയാത്ര തന്നെ വിദ്യാര്‍ഥികള്‍ക്ക്‌ ബ്രില്ല്യന്റിലെത്തിക്കാനാവുന്നതിന്‌ പിന്നിലെ വിജയ രഹസ്യം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *