കെ.എം.സി.സി തളിപ്പറമ്ബ് മണ്ഡലം പുതിയ കമ്മിറ്റി നിലവില്‍ വന്നു

October 2, 2023
12
Views

കുവൈത്ത് കെ.എം.സി.സി തളിപ്പറമ്ബ് മണ്ഡലം പ്രവര്‍ത്തക കണ്‍വെൻഷൻ അബ്ബാസിയ കെ.എം.സി.സി സെൻട്രല്‍ കമ്മിറ്റി ഓഫിസില്‍ പ്രസിഡന്റ്‌ നാസര്‍ തളിപ്പറമ്ബിന്റെ അധ്യക്ഷതയില്‍ നടന്നു.

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി തളിപ്പറമ്ബ് മണ്ഡലം പ്രവര്‍ത്തക കണ്‍വെൻഷൻ അബ്ബാസിയ കെ.എം.സി.സി സെൻട്രല്‍ കമ്മിറ്റി ഓഫിസില്‍ പ്രസിഡന്റ്‌ നാസര്‍ തളിപ്പറമ്ബിന്റെ അധ്യക്ഷതയില്‍ നടന്നു.

ഭാരവാഹികളായി നാസര്‍ തളിപ്പറമ്ബ് (പ്രസിഡന്റ്), ജസീം മുസ്തഫ, ഹാരിസ് പന്നിയൂര്‍, അഹ്‌മദ്‌ പി.എം., ഇബ്രാഹിം പി. (വൈസ് പ്രസിഡന്റുമാര്‍), റഷീദ് പെരുവണ (ജനറല്‍ സെക്രട്ടറി), അജാസ്, ബിഷ്റു, നൂറുദ്ധീൻ, സ്വാലിഹ് പെരുവണ (ജോയന്റ് സെക്രട്ടറിമാര്‍), സുബൈര്‍ വട്ടക്കൂല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജില്ല കൗണ്‍സില്‍ അംഗങ്ങള്‍: കെ.കെ.പി. ഉമ്മര്‍ കുട്ടി, കെ.സി.

ഹൈദര്‍, ശിഹാബ് ബാര്‍ബീസ്, ഹാരിസ് പന്നിയൂര്‍, സുബൈര്‍ വട്ടക്കൂല്‍, അബ്ദുല്‍ മജീദ്. റഷീദ് പെരുവണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹാരിസ് പന്നിയൂര്‍ സ്വാഗതവും അബൂബക്കര്‍ നന്ദിയും പറഞ്ഞു. ഫുആദ് റിട്ടേണിങ് ഓഫിസറായി.

ഷമീദ് മമ്മാകുന്ന് നിരീക്ഷകനായിരുന്നു. കെ.സി. ഹൈദര്‍, ഉമ്മര്‍ ബത്താലി, ഹാരിസ് പന്നിയൂര്‍ എന്നിവര്‍ സംസാരിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *