മ​ദ്യ​ല​ഹ​രി​യി​ൽ​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​ത​മ്മിൽ അടിപിടി; ഒരാൾക്ക് വെടിയേറ്റു

March 18, 2022
95
Views

മ​ദ്യ​ല​ഹ​രി​യി​ൽ​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​ത​മ്മി​ലു​ണ്ടാ​യ​ കൈയേറ്റത്തിനൊടുവിൽ​ ​ജ്യേ​ഷ്ഠ​ന് എ​യ​ർ​ഗ​ൺ​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​വെ​ടി​യേ​റ്റു.​ ​നെ​ടു​ങ്ക​ണ്ടയിലാണ് സംഭവം. രാ​ജാ​ക്കാ​ട് ​കു​രി​ശു​പാ​റ​ ​കൂ​നം​മാ​ക്ക​ൽ​ ​സി​ബി​യ്ക്കാ​ണ് ​(49​)​ ​വെ​ടി​യേ​റ്റ​ത്.​ ​സം​ഭ​വ​വുമായി ബന്ധപ്പെട്ട് ​ഇ​ള​യ​ ​സ​ഹോ​ദ​ര​ൻ​ ​സാ​ന്റോ​യെ​ ​(38​)​ ​പൊ​ലീ​സ് ​അന്വേഷിക്കുകയാണ്. ​കഴിഞ്ഞ ദിവസം വൈ​കി​ട്ട് ​ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.​

​സി​ബി​ കു​രി​ശു​പാ​റ​യിലാണ്​ ​താ​മ​സി​ക്കു​ന്നത്.​ സാ​ന്റോ​യു​ടെ​ ​വീ​ടി​നു​ ​സ​മീ​പം​ ​​സി​ബി​യുടെ ഉടമസ്ഥതയിൽ ഏലാ​​തോ​ട്ട​മു​ണ്ട്.​ ​കഴിഞ്ഞ ദിവസം​ ​സി​ബി​യും​ ​ഒ​രു​ ​സ​ഹാ​യി​യും​ ​തോ​ട്ട​ത്തി​ലെ​ത്തി​യ​ശേ​ഷം​ ​സാ​ന്റോ​യോ​ടൊ​പ്പം​ ​മ​ദ്യ​പി​ച്ചു.​ ഇതിനിടെ​ ​​സാ​ന്റോ​ ​മ​റ്റൊ​രു​ ​സു​ഹൃ​ത്തി​നെ​ ​​വി​ളി​ച്ചു​ ​വ​രു​ത്തിയത് സി​ബി​ക്ക് ​ഇ​ഷ്ടമായില്ല. തുടർന്നാണ് ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​ത​മ്മിൽ​ ​ത​ർ​ക്ക​മു​ണ്ടാ​യത്.​ ​

തർക്കത്തിനൊടുവിൽ ​​ഉ​ടു​മ്പ​ൻ​ചോ​ല​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ത്തിയ സി​ബി​ ​ ​സ​ഹോ​ദ​ര​നു​മാ​യി​ ​പ്രശ്നമുണ്ടായ​ ​കാ​ര്യം​ പൊലീസിനെ ​അ​റി​യി​ച്ചു.​ സി​ബി​ ​മ​ദ്യപിച്ചിരുന്നതിനാൽ​ ​പൊ​ലീ​സ് ​കാര്യങ്ങൾ പറഞ്ഞ് സമാധാനിപ്പിച്ച് ​പ​റ​ഞ്ഞ​യ​യ്ക്കുകയായിരുന്നു.​ ​സ​ഹോ​ദ​ര​ന്റെ​ ​വീ​ട്ടി​ൽ​ ​തി​രി​ച്ചെ​ത്തിയ ഉടൻ​ ​ഇ​രു​വ​രും​ ​ത​മ്മി​ൽ വീണ്ടും വാ​ക്കു​ത​ർ​ക്ക​മുണ്ടാവുകയും​ ​തു​ട​ർ​ന്ന് ​സാ​ന്റോ​ എ​യ​ർ​ഗ​ണ്ണെടുത്ത് ​വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.​ ​

സാ​ന്റോ​യ്ക്കെ​തി​രെ​ ​വ​ധ​ ​ശ്ര​മ​ത്തി​ന് ​കേ​സെ​ടു​ത്ത​താ​യും​ ​പ്ര​തി​യെ​ ​ഉ​ട​ൻ​ ​പി​ടി​കൂ​ടു​മെ​ന്നും​ ​ഉ​ടു​മ്പ​ൻ​ചോ​ല​ ​സി.​ഐ​ ​ഫി​ലി​പ് ​സാം​ ​അറിയിച്ചു. സി​ബി​ ​അ​പ​ക​ട​ ​നി​ല​ ​ത​ര​ണം​ ​ചെ​യ്തിട്ടുണ്ടെന്ന്​ ​ഡോ​ക്ട​ർ​മാ​ർ​ ​അ​റി​യി​ച്ചു.​

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *