കേന്ദ്ര ബജറ്റ് 2022: ഇലക്ട്രിക് വാഹനങ്ങൾക്ക് പരമാവധി പ്രോത്സാഹനം: ചാർജിങ്ങ് സെന്ററുകൾ, ബാറ്ററി സ്വാപ്പിങ്ങ് സംവിധാനം

February 1, 2022
166
Views

ന്യൂ ഡെൽഹി: മലിനീകരണ മുക്തമായ ഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കാൻ ഇലക്ട്രിക് വാഹനങ്ങൾക്ക് പരമാവധി പ്രോത്സാഹനം നൽകുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ഗ്രീൻ മൊബിലിറ്റി ഉറപ്പാക്കും.

ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുന്നതിനായി ഇലക്ട്രിക് ചാർജിങ്ങ് സെന്ററുകൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉൾപ്പെടുത്തി പ്രത്യേക സോണുകൾ ഒരുക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് പുറമെ, ഇത്തരം വാഹനങ്ങളുടെ ബാറ്ററി കൈമാറ്റം ചെയ്യുന്നതിനുള്ള നയവും (ബാറ്ററി സ്വാപ്പിങ്ങ് സംവിധാനം) കേന്ദ്ര സർക്കാർ ഒരുക്കും. ചാർജിങ്ങ് കേന്ദ്രങ്ങൾ ഒരുക്കാനുള്ള സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിലായിരിക്കും ഈ സംവിധാനം വരുത്തുക.

ബാറ്ററികൾ നിർമിക്കുന്നതിനും ഊർജം ഉത്പാദിപ്പിക്കുന്നതിനുമായി സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് സഹായിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. സീറോ ഫോസിൽ ഫ്യുവൽ പോളിസിക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും മന്ത്രി അറിയിച്ചു.

ഏഴ് ഗതാഗത മേഖലകളിലാണ് അതിവേഗ വികസനം ലക്ഷ്യമിടുന്നതെന്നാണ് ബജറ്റിൽ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ എത്തിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മെട്രോ മോഡൽ ഗതാഗത സംവിധാനങ്ങളുടെ പ്രോത്സാഹനവും സർക്കാർ പദ്ധതിയിടുന്നു

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *