തിരുവനന്തപുരം വിദ്യാർഥികളുടെ ബസ് നിരക്ക് കൂട്ടാൻ തീരുമാനിച്ച ഗതാഗതമന്ത്രിക്കെതിരെ ഭരണപക്ഷത്തിനിന്നും കടുത്ത എതിർപ്പ്.
NSC തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അജു കെ മധു രൂക്ഷവിമർശനവുമായി രംഗത്ത് വന്നത്. കൊറോണ കാലഘട്ടത്തിലും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നുവരുന്ന വിദ്യാർഥികളിൽനിന്ന് യാത്രക്കൂലി പിഴിഞ്ഞെടുക്കുന്ന ഗതാഗതമന്ത്രി ആന്റി രാജു വന്ന വഴി മറക്കരുത് എന്ന് മാത്രം ചിന്തിക്കുക.
മന്ത്രി കസേര കാണുമ്പോൾ കുത്തക മുതലാളിമാരെ സഹായിക്കാൻ തോന്നുന്നത് നല്ലത് തന്നെയാണ്. പക്ഷേ അത് പാവപ്പെട്ട വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് കൂട്ടി ആവരുത് എന്ന് മാത്രം ഓർക്കുന്നത് നല്ലതാണ്. കൺസഷൻ നിരക്ക് കൂട്ടുന്ന തീരുമാനം പിൻവലിച്ചില്ലെങ്കിൽ NSC യുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ സമരങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം സ്വകാര്യ ബസ് സയുകത് സമര സമിതിയുമായി ഗതാഗത മന്ത്രി ആൻ്റണി രജുവുമയി നടത്തിയ ചർച്ചയിൽ ബസ്സ് ചാർജ് വധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിരുന്നു. അതിനുപിന്നലെയാണ് അജു കെ മധു രംഗത്ത് വന്നത്.