തിരുവനന്തപുരം: അനുപമയുടെ ദത്ത് വിവാദവുമായി ബന്ധപ്പെട്ട് കുഞ്ഞിന്‍റെ സംരക്ഷണം സര്‍ക്കാറിന്‍റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് . ഡി.എന്‍.എ പരിശോധനഫലം അനുകൂലമായാലും കോടതി വഴിയാകും അനുപമക്ക് കുട്ടിയെ കൈമാറുകയെന്നും അവര്‍ പറഞ്ഞു. അനുപമയാണ് കുട്ടിയുടെ അമ്മയെങ്കില്‍ കുഞ്ഞിനെ എത്രയും വേഗം അവര്‍ക്ക് കിട്ടട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. കുഞ്ഞിന്‍റെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുക എന്നതാണ് സര്‍ക്കാറിന്‍റെ മുന്നിലുള്ള ലക്ഷ്യമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശിശുക്ഷേമ വികസന സമിതിക്ക് ദത്ത് ലൈസന്‍സില്ല എന്ന വാര്‍ത്ത തെറ്റാണ്. അടുത്ത വര്‍ഷം ഡിസംബര്‍ വരെ ദത്ത് നല്‍കാനുള്ള ലൈസന്‍സ് ശിശുക്ഷേമസമിതിക്കുണ്ട്. ദത്ത് വിവാദത്തില്‍ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കിട്ടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന പരാതിയില്‍ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിച്ചിരുന്നു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചൈല്‍ഡ് വെല്‍െഫയര്‍ കൗണ്‍സിലിെന്റ സോഷ്യല്‍ വര്‍ക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രാപ്രദേശിലെത്തി ദമ്ബതികളില്‍നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
വിമാനത്താവളത്തിലെത്തിച്ച കുഞ്ഞിനെ തിരുവനന്തപുരത്ത് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ മേല്‍നോട്ടത്തിലുള്ള സംഘം ഏറ്റുവാങ്ങി. കുഞ്ഞിനെ കുന്നുകുഴിയിലെ നിര്‍മല ശിശുഭവനിലേക്കാണ് മാറ്റിയത്. കുഞ്ഞ് അനുപമയുടേതാണെന്ന് ഉറപ്പാക്കുന്നതിനായി ഡി.എന്‍.എ പരിശോധന നടത്തും.