ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ ബസ്സില്‍ ട്രക്കിച്ച് 11 പേര് മരിച്ചു.
15 പേര്‍ക്ക് പരിക്കേറ്റു. ജയ്പൂര്‍-ആഗ്ര ദേശീയപാതയില്‍ ഹന്‍ത്രയ്ക്ക് സമീപം പുലര്‍ച്ചെ 4.30 യോടെയാണ് അപകടം. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളുമാണ് മരണപ്പെട്ടത്. ഗുജറാത്തിലെ ഭാവ്നഗറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ലഖന്പൂര് മേഖലയിലെ മേല്‍പ്പാലത്തില്‍ ബസ് നിര്‍ത്തിയപ്പോള്‍ പിന്നില്‍ ട്രക്കിടിക്കുകയായിരുന്നു. ഗുജറാത്തിലെ ഭാവ് നഗറിലെ ദിഹോര്‍ സ്വദേശികളായ അന്തു, നന്ദ്റാം, ലല്ലു, ഭരത്, ലാല്‍ജി, ഭാര്യ മധുബെന്‍, അംബാബെന്‍, കംബുബെന്‍, രാമുബെന്‍, അഞ്ജുബെന്‍, അരവിന്ദിന്റെ ഭാര്യ മധുബെന്‍ എന്നിവരാണ് മരണപ്പെട്ടതെന്ന് പോലിസ് സ്ഥിരീകരിച്ചു