ഇനി തെരഞ്ഞെടുപ്പിലെ ഐക്കണ്‍ പ്ലെയര്‍’; സച്ചിനും ഇലക്ഷന്‍ കമ്മിഷനുമായി ധാരണാപത്രം

September 13, 2023
9
Views

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണാക്കും. തെരഞ്ഞെടുപ്പ് പക്രിയയില്‍ കൂടുതല്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് സച്ചിനെ ഐക്കണാക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യം വയ്ക്കുന്നത്.

ഇത് സംബന്ധിച്ച പ്രഖ്യാപനം നാളെയുണ്ടാകും.

ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനും സച്ചിനും ധാരണാപത്രത്തില്‍ ഒപ്പിടും. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ഇതിന്റെ ഭാഗമായി സച്ചിന്‍ വോട്ടര്‍മാരില്‍ ബോധവത്കരണം നടത്തും.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍, പ്രത്യേകിച്ച്‌ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് സച്ചിനുമായുള്ള സഹകരണം ഏറെ ഗുണകരമാകുമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്‍ പങ്കജ് ത്രിപാഠിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണായി അംഗീകരിച്ചിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎസ് ധോനി, അമീര്‍ ഖാന്‍, മേരി കോം തുടങ്ങിയവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണായി പ്രഖ്യാപിച്ചിരുന്നു.

Article Categories:
India · Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *