മഹാപ്രളയം: സര്‍ക്കാര്‍ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്, ഗുരുതര സാമ്പത്തിക പ്രതിസന്ധി

November 12, 2021
150
Views

തിരുവനന്തപുരം:കേരളത്തിലെ പ്രളയ മുന്നൊരുക്കങ്ങളുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്ത് സിഎജി റിപ്പോര്‍ട്ട്സംസ്ഥാനം 2008 ന് ശേഷം ജലനയം പുതുക്കിയില്ല, പ്രളയ ഹസാര്‍ഡ് മാപ്പ് ഇല്ല, മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തല്‍സമയ ഡേറ്റ ലഭ്യമല്ല ഇങ്ങനെ നീളുന്നു കണ്ടെത്തലുകള്‍. 2018 ലെ പ്രളയ ശേഷവും അണക്കെട്ട് സൈറ്റുകളും, സര്‍ക്കാര്‍ ഓഫീസുകളും ഉള്‍പ്പെടെ അടിസ്ഥാന ആശയവിനിമയ അടിസ്ഥാന സൗകര്യം പോലും നടപ്പാക്കിയിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

2018 ലെ പ്രളയം നേരിടുന്നതില്‍ മുന്നൊരുക്കത്തിലും പ്രതിരോധത്തിലും ഗുരുതര വീഴ്ചകള്‍ സംസ്ഥാനത്തിന് ഉണ്ടായെന്നാണ് സിഎജി കണ്ടെത്തല്‍. കേരളത്തിലെ പ്രളയങ്ങള്‍ മുന്നൊരുക്കവും പ്രതിരോധവും എന്നതിനെക്കുറിച്ചാണ് സിഎജി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ.ദേശീയ ജലനയം അനുസരിച്ച്‌ സംസ്ഥാനം 2008 ജലനയം പുതുക്കിയില്ല.പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന ജല നയത്തില്‍ ഇല്ലായിരുന്നു. വലിയ സ്‌കെയിലിലുള്ള ഫ്‌ലെഡ് ഹസാര്‍ഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തല്‍സമയ ഡേറ്റ നല്‍കന്നതില്‍ പരാജയപ്പെട്ടു.

2018 ലെ പ്രളയസമയത്തും ശേഷവും അണക്കെട്ട് സൈറ്റും സര്‍ക്കാര്‍ ഓഫീസുകളിലെയും ആശയവിനിമയത്തിനുള്ള സൗകര്യങ്ങള്‍ കാര്യ ക്ഷമമായിരുന്നില്ല. 2018 ലെ പ്രളയ സമയത്ത് ഇടമലയാര്‍ റിസര്‍വോയറിന് റൂള്‍ കര്‍വ് ഉണ്ടായിരുന്നില്ല.1983 രൂപീകരിച്ച ഇടുക്കി റിസര്‍വോയറിന്റെ റൂള്‍ കര്‍വ് പുനരവലോകനം ചെയ്തില്ലെന്നും സി എ ജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ചെറുതോണി നദിതീരത്തെ കയ്യേറ്റങ്ങള്‍ നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തിയത്2018 ലെ പ്രളയത്തില്‍ നാശ നഷ്ടങ്ങള്‍ക്ക് കാരണമായി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രളയ ഭീഷണി ഉണ്ടാകാതിരിക്കാന്‍ ചെങ്കല്‍ തോട്ടിലെ വെള്ളം പെരിയാര്‍ നദിയിലേയ്ക്ക് വഴി തിരിച്ചു വിടാനുള്ള ഡൈവേര്‍ഷന്‍ കനാല്‍ ഉറപ്പാക്കിയില്ല. കമ്മീഷന്‍ ചെയ്ത് 20 വര്‍ഷം കഴിയുമ്ബോഴും പ്രദേശത്ത് ഗുരുതരമായ പ്രളയം ഉണ്ടായിട്ടും ജലസേചന, റെവന്യു, ദുരന്തനിവാരണ, തദ്ദേശസ്വയംഭരണ വകുപ്പുകളൊ, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പ്രദേശങ്ങളിലെ ഹൈഡ്രോളജി നിലനിര്‍ത്താനായില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

തോട്ടപ്പള്ളി സ്പില്‍വേയുടെ ലീഡിങ്ങ് ചാനല്‍ ആഴവും, വീതിയും കൂട്ടാനുള്ള ഡ്രെഡ്ജിംഗ് ലക്ഷ്യം കണ്ടില്ല.സ്പില്‍വെ കവാടത്തിലെ 500 ലധികം മരങ്ങള്‍ സ്പില്‍വെ ശേഷി കുറച്ചു. ഇത് 2018 ലെ ആലപ്പുഴയില്‍ പ്രളയ സാഹചര്യത്തിന് ഇത് കാരണമായി. 2018 ലെ പ്രളയ ശേഷം 7124 നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും കഴിഞ്ഞ ഏപ്രില്‍ മാസം വരെ 18 ശതമാനം നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയാക്കിയതെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

റിസര്‍വോയര്‍ പ്രവര്‍ത്തന മാര്‍ഗ്ഗരേഖകളനുസരിച്ച്‌ അഞ്ച് വര്‍ഷത്തിലൊരിക്കലെങ്കിലും റിസര്‍വോയറുകളുടെ സംഭരണ ശേഷി സര്‍വ്വെ നടത്തേണ്ടതുണ്ടെങ്കിലും കെ.എസ്.ഇ.ബി.എല്‍ റിസര്‍വോയറുകളിലൊന്നിലുംസംഭരണശേഷി സര്‍വ്വേകളോ സെഡിമെന്റേഷന്‍ പഠനങ്ങളോ 2011 നും 2019 ഓഗസ്റ്റിനും (ഓഡിറ്റ് നടത്തിയ മാസം) ഇടയില്‍ നടത്തിയിട്ടില്ല. എന്നാല്‍ 2020-ല്‍ ഏഴ് സെഡിമെന്റേഷന്‍ പഠനങ്ങള്‍ നടത്തി.

ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റിസര്‍വോയറുകളിലെ സില്‍സ്റ്റേഷന്‍ പഠനങ്ങള്‍ വെളിപ്പെടുത്തിയത് ഗണ്യമായ തോതിലുള്ള ഏക്കല്‍ മണ്ണ് അരുവിക്ക റിസര്‍വോയര്‍ (43 ശതമാനം), മംഗലം റിസര്‍വോയര്‍ (2198 ശതമാനം) പേപ്പാറ റിസര്‍വോയര്‍ (21.70 ശതമാനം) അടിഞ്ഞിരുന്നു എന്നാണ്. ഏക്കല്‍ മണ്ണ് നീക്ക ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ മംഗലം റിസര്‍വോയറില്‍ 2020 ഡിസംബറില്‍ തുടങ്ങ മറ്റുള്ളവയില്‍ ഇനിയും തുടങ്ങാനിരിക്കുന്നതേയുള്ളു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

പരിശോധന നടത്തിയ ഇടുക്കി ജില്ലയിലും എറണാകുളം ജില്ലയിലും ഉള്‍പ്പെടെ പെരിയാര്‍ തടത്തില്‍ മുഴുവന്‍ ഭൂവിനിയോഗ ഭൂആവരണ വിശകലനം ചെയ്തു. ഇതില്‍ 1985- 2015 ല്‍ നിര്‍മ്മിതി വിസ്തൃതി 450 ശതമാനം വര്‍ദ്ധിച്ചു. എന്നാല്‍ ജലാശയങ്ങള്‍ 17 ശതമാനം കുറഞ്ഞെന്നും സിഎജി കണ്ടെത്തി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *