ബി‍ടെക് വിദ്യാർത്ഥികളെ അധിക മാർക്ക് നല്‍കി ജയിപ്പിക്കാനുള്ള ഉത്തരവ്: വിവാദമായതിന് പിന്നാലെ പിന്‍വലിച്ചു

September 21, 2021
132
Views

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ബി‍ടെക് വിദ്യാർത്ഥികളെ അധിക മാർക്ക് നല്‍കി ജയിപ്പിക്കാനുള്ള ഉത്തരവ് വൈസ് ചാന്‍സലർ പിന്‍വലിച്ചു. അടുത്ത വർഷം കൂടി പരീക്ഷയെഴുതാന്‍ വിദ്യാർത്ഥികൾക്ക് അവസരമുണ്ടെന്നും ഉത്തരവ് നടപ്പാക്കില്ലെന്നും വൈസ് ചാന്‍സലർ എം.കെ. ജയരാജ് അറിയിച്ചു.

ഉത്തരവിനെതിരെ സേവ് യൂണിവേഴ്സിറ്റ് ഫോറം ഗവർണർക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. 2014 ബാച്ചിലെ ഇരുന്നൂറോളം ബിടെക് വിദ്യാർത്ഥികൾക്ക് 20 മാർക്ക് വരെ അധികം നല്‍കി ജയപ്പിക്കാനായിരുന്നു വൈസ് ചാന്‍സലറുടെ ഉത്തരവ്.

കേരളത്തിലെ മറ്റു സർവ്വകലാശാലകൾ ഒരു വിഷയത്തിന് തോറ്റവർക്ക് പോലും സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷകൾ നടത്തുമ്പോഴാണ് കാലിക്കറ്റ് സർവകലാശാലയില്‍ തോറ്റ വിദ്യാർത്ഥികളെ മാർക്ക് നൽകി ജയിപ്പിക്കാന്‍ ശ്രമിച്ചത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *