ക്ലബ്ബ് ഹൗസില്‍ സഭ്യതയില്ലാത്ത റൂമുകള്‍: പൊലീസ് നിരീക്ഷണം ശക്തമാക്കുന്നു

September 21, 2021
192
Views

സമൂഹ മാധ്യമമായ ക്ലബ്ബ് ഹൗസില്‍ സഭ്യതയില്ലാത്ത റൂമുകള്‍ ഉണ്ടെന്ന് പൊലീസ് . ലൈംഗിക ചാറ്റുകള്‍ക്കും വിഡിയോകള്‍ക്കും ക്ലബ് ഹൗസില്‍ ഗ്രൂപ്പുകളുണ്ടെന്നും ഇത്തരത്തിലുള്ള റൂമുകള്ളില്‍ നിരീക്ഷണം ശക്തമാക്കുന്നുവെന്നും പൊലീസ്.

സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുന്ന തരത്തിലും യുവജനങ്ങളെ വഴിതെറ്റിക്കുന്ന രീതിയിലും ക്ലബ് ഹൗസുകള്‍ ആക്ടീവാണ്. ഇത്തരം റൂമുകള്‍ സംഘടിപ്പിക്കുന്ന മോഡറേറ്റര്‍, സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ചര്‍ച്ച നടത്തുന്ന ക്ലബ്ബ് ഹൗസ് റൂമുകളില്‍ ഷാഡോ പൊലീസിന്റെ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. യുവജനങ്ങളെ വഴിതെറ്റിക്കുന്ന തരത്തിലുള്ള റൂമുകളും പൊലീസ് നിരീക്ഷണത്തിലാണ്.

ഇത്തരത്തില്‍ ചര്‍ച്ച നടത്തുന്ന മോഡറേറ്റര്‍ സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരെ കേസ് എടുക്കുമെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *