കാലിക്കറ്റ് സർവകലാശാല കൈക്കൂലി ആരോപണം : പരീക്ഷാഭവൻ ജീവനക്കാരന് സസ്‌പെൻഷൻ

February 2, 2022
183
Views

കാലിക്കറ്റ് സർവകലാശാല കൈക്കൂലി ആരോപണത്തിൽ പരീക്ഷാഭവൻ ജീവനക്കാരന് സസ്‌പെൻഷൻ. പ്രീഡിഗ്രി വിഭാഗം അസിസ്റ്റന്റായ എം.കെ. മൻസൂറിനെയാണ് സസ്‌പെൻഡ് ചെയ്തത്. തലശേരി സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. അപേക്ഷകയിൽ നിന്ന് ഗൂഗിൾപേ വഴിയാണ് കൈക്കൂലി വാങ്ങിയത്. മറ്റൊരു പരാതിയിൽ ജീവനക്കാരനെതിരെ അന്വേഷണം തുടരുകയാണ്.

അതേസമയം, എം.ജി സർവകലാശാല കൈക്കൂലിക്കേസിൽ അറസ്റ്റിലായ സി.ജെ. എൽസി അടക്കം 18 പേർക്ക് നിയമനം നൽകിയത് അനധികൃതമായെന്ന പുതിയ കണ്ടെത്തൽ ഇന്ന് പുറത്തുവന്നു. പത്ത് ഒഴിവുകൾക്ക് പകരം ക്രമവിരുദ്ധമായി 28 ഒഴിവുകൾ ഉണ്ടാക്കി. അനധികൃതമായി നിയമിച്ചവരെ മടക്കി അയയ്ക്കാനും സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ നടപടി വേണമെന്നുമുള്ള ധനകാര്യ പരിശോധനാ വകുപ്പിന്റെ ശുപാർശ യൂണിവേഴ്‌സിറ്റി പൂഴ്ത്തി.ഉന്നത വിദ്യാഭ്യാസ വകുപ്പും ശുപാർശയിൽ നടപടിക്ക് നിർദേശം നൽകിയില്ല.

2020 ജനുവരി 22നാണ് ധനകാര്യ പരിശോധനാ വകുപ്പ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.സേവ് യൂണിവേഴ്‌സിറ്റി ഫോറം നൽകിയ പരാതിയിലാണ് ധനകാര്യ വകുപ്പ് 2020 ൽ പരിശോധന നടത്തിയത്. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് സി.ജെ. എൽസി അടക്കമുള്ള 18 പേരുടെ അനധികൃത നിയമനം കണ്ടെത്തിയത്. ഇത്തരത്തിൽ നിയമനം നേടിയവരെ മടക്കി അയക്കണമെന്നായിരുന്നു ശുപാർശ. ഈ ശുപാർശ യൂണിവേഴ്‌സിറ്റിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിനും നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് പൂഴ്ത്തുകയായിരുന്നു

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *